Webdunia - Bharat's app for daily news and videos

Install App

വരുന്നു... ഒരു ക്ലാസ് പടം, നായകന്‍ - മമ്മൂട്ടി!

ബ്രില്ല്യന്‍സിന്റെ വെടിക്കെട്ട്‌ ചിത്രത്തില്‍ ഒരു സര്‍പ്രൈസുണ്ട്!

Webdunia
ചൊവ്വ, 6 മാര്‍ച്ച് 2018 (10:09 IST)
മഹേഷിന്റെ പ്രതികാരം എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക മനസില്‍ ഇടം നേടിയ സംവിധായകനാണ് ദിലീഷ് പോത്തന്‍. പോത്തേട്ടന്‍ ബ്രില്ല്യന്‍സ് അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രത്തിലും കാണാന്‍ കഴിഞ്ഞു. തൊണ്ടിമുതലും ദ്രക്സാക്ഷിയും എന്ന ചിത്രത്തിനുശേഷം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 
 
മഹേഷിന്റെ പ്രതികാരം എഴുതിയ ശ്യാംപുഷ്‌കരന്റെ തിരക്കഥയിലായിരുന്നു ചിത്രം ഒരുങ്ങുക എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍, ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ഈ മമ്മൂട്ടി ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത് ശ്യാം പുഷ്കര്‍ തനിച്ചല്ല, മറിച്ച് സുരാജ് വെഞ്ഞാറമൂട് കൂടെ ഇതില്‍ പങ്കാളിയാകുന്നുണ്ട്. സിറ്റി കൌമുദിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 
 
ഇക്കാര്യം സുരാജ് സ്ഥിരീകരിച്ചു കഴിഞ്ഞു. അങ്ങനെയെങ്കില്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങള്‍ കഴിഞ്ഞാല്‍ ഉടന്‍ തന്നെ ദിലീഷിന്റെ പേരിടാത്ത ചിത്രത്തിലേക്ക് മമ്മൂട്ടി കടക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

താമരശ്ശേരി ഷഹബാസ് വധക്കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ഥികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

എവറസ്റ്റ് കൊടുമുടിക്ക് സമീപം കണ്ടെത്തിയത് രാജവെമ്പാല അടക്കമുള്ള 10 പാമ്പുകളെ; ആഗോള താപനത്തിന്റെ പ്രത്യാഘാതമെന്ന് കാലാവസ്ഥ വിദഗ്ധര്‍

ദിയ കൃഷ്ണ നികുതി അടച്ചതിന്റെ രേഖകള്‍ ഹാജരാക്കണം, ജീവനക്കാരുടെ അക്കൗണ്ടിലേക്ക് 66 ലക്ഷം രൂപ എത്തി; അന്വേഷണം ക്ലൈമാക്‌സിലേക്ക്

Kerala Weather: മഴ തുടങ്ങി, കാലവര്‍ഷം വീണ്ടും ശക്തിപ്പെടുന്നു; ജാഗ്രത

പൂച്ച വാഹനത്തിന് മുന്നിലേക്ക് ചാടി, കൊടുങ്ങല്ലൂരില്‍ സ്‌കൂട്ടറില്‍ നിന്നുവീണ് യുവതി മരിച്ചു

അടുത്ത ലേഖനം
Show comments