Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിന്റേജ് മമ്മൂട്ടിയും മോഹൻലാലും വീണ്ടും കണ്ടുമുട്ടുന്നു! വമ്പൻ സിനിമയുടെ പ്രത്യേകതകൾ

Mammootty and MOhanlal combo again

നിഹാരിക കെ എസ്

, ബുധന്‍, 13 നവം‌ബര്‍ 2024 (13:40 IST)
മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്. വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു എന്നതാണ് ആദ്യത്തെ പ്രത്യേകത. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. എന്നാല്‍ മോഹൻലാലിന്റെ മമ്മൂട്ടിയുടെയും ഡേറ്റിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുകയാണ്.
 
മമ്മൂട്ടി 100 ദിവസത്തോളം ആണ് ചിത്രത്തിന് ഡേറ്റ് നല്‍കിയിരിക്കുന്നത്. എന്നാല്‍ മോഹൻലാലിനാകട്ടെ ഏകദേശം 30 ദിവസത്തെ ചിത്രീകരണമാണുണ്ടാകുക. മമ്മൂട്ടിക്കാകും ചിത്രത്തിൽ കൂടുതൽ പ്രാധാന്യമെന്നും റിപ്പോർട്ടുണ്ട്. കുഞ്ചാക്കോ ബോബന്റെ ഡേറ്റ് ലൈൻ ഇതുവരെ വ്യക്തമായിട്ടില്ലെന്നുമാണ് ഫ്രൈഡേ മാറ്റ്‍നിയുടെ റിപ്പോര്‍ട്ട്. ഫഹദ് ഫാസിൽ പിന്മാറിയെന്ന് ആദ്യം റിപ്പോർട്ടുകൾ ഉണ്ടായെങ്കിലും, ഫഹദ് ഈ ചിത്രത്തിൽ ഉണ്ടാകുമെന്നാണ് പുതിയ സൂചന.
ഡീ ഏജിംഗ് ടെക്‍നോളജി ചിത്രത്തിൽ ഉപയോഗിക്കാനും സാധ്യതയുണ്ട്. ഫ്ലാഷ്ബാക്ക് ചിത്രീകരിക്കാനാണ് ഡീ ഏജിംഗ് ചിത്രത്തില്‍ ഉപയോഗിക്കുക. മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ഫ്ലാഷ്‍ബാക്ക് രംഗങ്ങളും ഉണ്ടാകും എന്നും സൂചിപ്പിക്കുകയാണ് ഒടിടിപ്ലേ. അങ്ങനെയെങ്കിൽ ചെറുപ്പക്കാരായ മമ്മൂട്ടിയും മോഹൻലാലും വീണ്ടും കണ്ടുമുട്ടും. റിപ്പോര്‍ട്ടനുസരിച്ച് സംഭവിച്ചാല്‍ ഡീ ഏജിംഗ് ആദ്യമായി മലയാളത്തിലും അത്ഭുതമാകും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദുൽഖറും മമ്മൂട്ടിയും ഒരിക്കലും എന്നെ മാറ്റിനിർത്തിയിട്ടില്ല: ഷൈൻ ടോം ചാക്കോ