ആദ്യം ‘രാജ’, പിന്നാലെ ‘സ്റ്റീഫൻ നെടുമ്പള്ളി‘ - ഏറ്റുമുട്ടാനൊരുങ്ങി മമ്മൂട്ടിയും മോഹൻലാലും

Webdunia
ബുധന്‍, 20 മാര്‍ച്ച് 2019 (14:17 IST)
ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഒരേ സീസണില്‍ തീയേറ്ററുകളിലേക്ക് എത്തുകയാണ്. അവധിക്കാല റിലീസ് ആയി റിലീസ് ആവുക മോഹൻലാലിന്റെ ലൂസിഫർ ആണ്. പിന്നാലെ വിഷു റിലീസ് ആയി മമ്മൂട്ടി ചിത്രം മധുരരാജയുമെത്തും.
 
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന 'ലൂസിഫര്‍' ആണ് മോഹന്‍ലാല്‍ ചിത്രമെങ്കില്‍ 'പുലിമുരുകന്‍' എന്ന മലയാളത്തിന്റെ ആദ്യ 100 കോടി ചിത്രത്തിന് ശേഷം വൈശാഖ് ഒരുക്കുന്ന 'മധുരരാജ'യാണ് മമ്മൂട്ടിയുടെ ചിത്രം.  എന്നാൽ, ഇന്ന് മമ്മൂട്ടി - മോഹൻലാൽ യുദ്ധമായിരിക്കും സോഷ്യൽ മീഡിയകളിൽ. 
 
മധുരരാജയുടെ ടീസറും ലൂസിഫറിന്റെ ട്രെയിലറും ഇന്ന് പുറത്തുവരും. മധുരാരജയുടെ ടീസറാണ് ആദ്യം റിലീസ് ആവുക. വൈകിട്ട് ആറിനാണ് വീഡിയോ പുറത്തെത്തുക. രാത്രി 9നാണ് ലൂസിഫറിന്റെ ട്രെയ്ലര്‍ ലോഞ്ച്.  
 
സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനായാണ് ലൂസിഫറില്‍ മോഹന്‍ലാല്‍ എത്തുന്നത്. മുരളി ഗോപി തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ പ്രതിനായകനാവുന്നത് വിവേക് ഒബ്റോയ് ആണ്. പോക്കിരിരാജയ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന 'മധുരരാജ'യുടെ തിരക്കഥ ഉദയ്കൃഷ്ണയുടേതാണ്. പീറ്റര്‍ ഹെയ്ന്‍ ആണ് ആക്ഷന്‍ ഡയറക്ടര്‍. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സർ ക്രീക്കിൽ എന്താണ് നിങ്ങൾക്ക് കാര്യം, ദുരുദ്ദേശമുണ്ടെങ്കിൽ പാകിസ്ഥാൻ്റെ ഭൂമിശാസ്ത്രം മാറ്റിക്കളയും: താക്കീതുമായി രാജ്നാഥ് സിങ്

ഞങ്ങളെ പഠിപ്പിക്കാൻ വരണ്ട, ആദ്യം സ്വന്തം മണ്ണിലെ ന്യൂനപക്ഷവേട്ട അവസാനിപ്പിക്കു, യുഎന്നിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

കോണ്‍ഗ്രസ് എംഎല്‍എയ്‌ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച നടി സിപിഎം വേദിയില്‍

വയനാടിന്റെ പുനര്‍നിര്‍മ്മാണത്തിന് ആദ്യകേന്ദ്ര സഹായം: 260.56 കോടി രൂപ അനുവദിച്ചു

ലോകം മുഴുവന്‍ അവസാനിക്കുമ്പോള്‍, അവസരം ലഭിച്ചാല്‍ ഇന്ത്യയെ രക്ഷിക്കുമെന്ന് ചാറ്റ്ജിപിടി: കാരണമിത്

അടുത്ത ലേഖനം
Show comments