‘ദ കോം‌മ്രേഡ്’ - ശ്രീകുമാർ മേനോന്റെ അടുത്ത ചിത്രം, നായകൻ മോഹൻലാൽ !

ശ്രീകുമാർ മേനോന്റെ സഖാവ് ആയി മോഹൻലാൽ...

ചൊവ്വ, 19 മാര്‍ച്ച് 2019 (16:29 IST)
മലയാളത്തില്‍ സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷത്തില്‍ എത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സഞ്ജയ് ബോബി തിരക്കഥയെഴുതുന്ന ചിത്രത്തില്‍ മുഖ്യമന്ത്രി എങ്ങനെയായിരിക്കണം എന്ന് തുടങ്ങിയ കാര്യങ്ങളാണ് പറയുക എന്നായിരുന്നു ആദ്യ റിപ്പോർട്ട്. എന്നാൽ, ചിത്രത്തെ കുറിച്ച് കൂടുതൽ അറിയിപ്പുകൾ ഒന്നുമില്ല.
 
ഇതിനിടയിൽ, മമ്മൂട്ടിക്ക് മുന്നേ മോഹൻലാൽ മുഖ്യമന്ത്രി ആകുമെന്നാണ് സൂചന. ഒടിയൻ സംവിധാനം ചെയ്ത വി എ ശ്രീകുമാർ മേനോന്റെ പുതിയ ചിത്രത്തിലും മോഹൻലാൽ തന്നെയാണ് നായകനെന്ന് റിപ്പോർട്ട്. ഹരിക്രിഷ്ണന്റെ തിരക്കഥയിൽ ചിത്രം ഒരുങ്ങുന്നുവെന്നും ‘ദ കോം‌മ്രേഡ്’ എന്നാണ് ചിത്രത്തിന്റെ പേരെന്നും സൂചനയുണ്ട്. ഇതിന്റെ ഒരു പോസ്റ്ററും പുറത്തുവന്നു കഴിഞ്ഞു.
 
എന്നാൽ, പോസ്റ്റർ ഏതോ മോഹൻലാൽ ഫാൻസിന്റെ തലയിൽ ഉദിച്ചതാണെന്നും ഇങ്ങനെയൊരു സിനിമ അനൌൺസ് ചെയ്തിട്ടില്ലെന്നും സോഷ്യൽ മീഡിയകളിൽ പലരും പറയുന്നു. അതേസമയം, സിനിമ വരുന്നുണ്ടെന്നും മേനോൻ പ്രീ പ്രൊഡക്ഷൻ വർക്ക് തുടങ്ങിയെന്നും മറ്റ് ചിലർ പറയുന്നു. വിഷുവിന് അനൌൺസ് ചെയ്യുമെന്നാണ് പറയുന്നത്. ഏതായാലും ഈ പ്രൊജക്ട് സത്യമാണോയെന്ന് അടുത്ത് തന്നെ അറിയാം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം പിറന്നാൾ ദിനത്തിൽ ആലിയ ഭട്ട് ഡ്രൈവർക്കും സഹായിക്കും സമ്മാനമായി നൽകിയത് 50 ലക്ഷം രൂപ