ഓണാശംസ നേർന്ന് സൂപ്പർതാരങ്ങൾ; ബിഗ്‌ബ്രദറുമായി മോഹൻലാൽ, കൂളിംഗ് ഗ്ലാസ് വെച്ച് കുതിരപ്പുറത്ത് മമ്മൂട്ടി !

ബുധന്‍, 11 സെപ്‌റ്റംബര്‍ 2019 (15:22 IST)
മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും. ചിത്രമായ ബിഗ് ബ്രദറിന്റെ പോസ്റ്റർ പങ്കുവെച്ചാണ് മോഹന്‍ലാല്‍ എല്ലാവര്‍ക്കും ഓണം ആശംസിച്ചത്. പുതിയ ചിത്രമായ മാമാങ്കം ലൊക്കേഷന്‍ ചിത്രം പങ്കുവെച്ചാണ് മമ്മൂട്ടി ഓണാശംസകള്‍ നേര്‍ന്നത്. കൂളിംഗ് ഗ്ലാസ് വെച്ച് കുതിരപ്പുറത്ത് സഞ്ചരിക്കുന്ന മമ്മൂട്ടിയാണ് ചിത്രത്തില്‍.
 
ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി സിദ്ധിഖ് രചനയും സംവിധാനവും ചെയ്യുന്ന ചിത്രമാണ് ബിഗ് ബ്രദര്‍. ചിത്രത്തില്‍ സച്ചിദാനന്ദന്‍ എന്ന കഥാപാത്രത്തെ ആണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. 
 
ഒരു വടക്കന്‍ വീരഗാഥയും പഴശ്ശിരാജയും അടക്കമുള്ള വീര ചിത്രങ്ങള്‍ മലയാളിക്ക് സമ്മാനിച്ച മമ്മൂട്ടിയുടെ റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രമാണ് മാമാങ്കം. സാമൂതിരി ഭരണ കാലഘട്ടത്തിലെ ചാവേറുകളുടെയും മാമാങ്കത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഇതെല്ലാം കൂടി തന്നാല്‍ ഞാന്‍ എന്ത് ചെയ്യും? - എഴുതിനല്‍കിയ നീളന്‍ ഡയലോഗുകള്‍ കണ്ട് രണ്‍ജിയോട് മമ്മൂട്ടി കലഹിച്ചു!