മമ്മൂട്ടിയും പൃഥ്വിയും ഒന്നിക്കുന്നു! വെറും കളിയല്ല, ഇതൊരു ഒന്നൊന്നര കളിയാകും!
അങ്ങനെ സംഭവിച്ചാൽ ഇതൊരു അഡാറ് സിനിമയാകും!
മോഹൻലാൽ നായകനാകുന്ന മഹാഭാരതത്തെ ചൊല്ലി അണിയറയിൽ കഥകൾ നിരവധി ഉടലെടുക്കുന്നുണ്ട്. എം ടിയുടെ രണ്ടാമൂഴം മഹാഭാരതമായി എത്തുമ്പോൾ മോഹൻലാൽ അവതരിക്കുന്നത് ഭീമനായിട്ടാണ്. ഭീമനോടൊപ്പം എത്തുന്നത് ഇന്ത്യയിലെ മികച്ച നടന്മാർ തന്നെയാണ്. മഹാഭാരത്തെ സംബന്ധിച്ച് കഥാപാത്രത്തിന് അനുസരിച്ചുള്ള കാസ്റ്റിങ് ആയിരിക്കുമെന്ന് സംവിധായകൻ ശ്രികുമാർ പറയുന്നു.
മമ്മൂട്ടിയ്ക്ക് ചെയ്യാൻ പറ്റിയ കഥാപാത്രം അതിൽ ഉണ്ടെന്ന് ശ്രീകുമാർ പറയുന്നു. അദ്ദേഹത്തെ ഞാന്‍ ഇതുവരെ സമീപിച്ചിട്ടില്ല. നാളെ മമ്മൂട്ടി ഒരു കഥാപാത്രമായി വന്നാല്‍ തെല്ലും അത്ഭുതപ്പെടാനില്ല. അത് എന്റെയും എല്ലാവരുടെയും ആഗ്രഹമാണ്. ഒപ്പം, പൃഥ്വിരാജിനും കഥാപാത്രമാകാൻ സാധ്യതയുണ്ട്. പൃഥ്വിരാജ് തീര്‍ച്ചായായും ഈ സിനിമയുടെ ഭാഗമാകേണ്ട നടനാണെന്നും ശ്രീകുമാർ പറയുന്നു.
സംവിധായകന്റെ ആഗ്രഹത്തിന് പൃഥ്വിരാജും മമ്മൂട്ടിയും സമ്മതം മൂളിയാൽ മലയാളത്തിലെ മുഴുവൻ പ്രേക്ഷകരേയും കയ്യിലെടുക്കാൻ ശ്രീകുമാറിന്റെ മഹാഭാരതത്തിനാകും. അങ്ങനെയെങ്കിൽ പൃഥ്വിരാജും മമ്മൂട്ടിയും ഒന്നിക്കുന്ന അടുത്ത ചിത്രമാകും ഇത്. ഒപ്പം, മോഹൻലാലും മമ്മൂട്ടിയും കൈകോർക്കുന്ന ചിത്രവും. ഭീമനെ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ വിജയം ഭീമനൊപ്പമാകുമോ എന്ന സംശയം മാത്രം.