Select Your Language

Notifications

webdunia
webdunia
webdunia
webdunia

Kamal Haasan 234: കമല്‍ഹാസന്‍ ചിത്രത്തില്‍ അതിഥി വേഷം ചെയ്യാന്‍ മമ്മൂട്ടിയും ഷാരൂഖ് ഖാനും ! ആരാധകര്‍ ആവേശത്തില്‍

ഷാരൂഖ് ഖാന്‍, മമ്മൂട്ടി തുടങ്ങി ഏഴോളം സൂപ്പര്‍താരങ്ങളാണ് വളരെ പ്രധാനപ്പെട്ട അതിഥി വേഷങ്ങള്‍ ചെയ്യുകയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്

Mammootty and Shah Rukh Khan will do cameo in Kamal Haasan';s film
, തിങ്കള്‍, 23 ജനുവരി 2023 (11:32 IST)
Kamal Haasan 234: 35 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മണിരത്‌നവും കമല്‍ഹാസനും ഒന്നിക്കുന്ന ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയിലെ ഏഴോളം സൂപ്പര്‍താരങ്ങള്‍ അതിഥി വേഷത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്. കമല്‍ഹാസന്‍ 234 എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്. ഈ വര്‍ഷം തന്നെ സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. 
 
ഷാരൂഖ് ഖാന്‍, മമ്മൂട്ടി തുടങ്ങി ഏഴോളം സൂപ്പര്‍താരങ്ങളാണ് വളരെ പ്രധാനപ്പെട്ട അതിഥി വേഷങ്ങള്‍ ചെയ്യുകയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. കമലും റെഡ് ജയന്റ് മൂവീസും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. 
 
തൃഷയാണ് ചിത്രത്തില്‍ നായിക വേഷത്തിലെത്തുക. അതിഥി വേഷം ചെയ്യാന്‍ മമ്മൂട്ടി ഡേറ്റ് നല്‍കിയിട്ടുണ്ടെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മമ്മൂട്ടിയെ കൂടാതെ മലയാളത്തില്‍ നിന്ന് ഫഹദ് ഫാസിലും കമല്‍ഹാസന്‍ 234 ല്‍ അതിഥി വേഷത്തിലെത്തിയേക്കും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംവിധായകന്‍ പത്മരാജന്‍ വിടപറഞ്ഞിട്ട് ഇന്നേക്ക് 32 വര്‍ഷം