ബിലാലിനു പിന്നാലെ ബെല്ലാരി രാജയും?! കളംനിറഞ്ഞ് കളിക്കാൻ മമ്മൂട്ടി!
ബോക്സ് ഓഫീസ് കീഴടക്കാൻ മാണിക്യം വരുന്നു, ഇത് മമ്മൂട്ടിയുടെ സമയം!
സംവിധായകനും നിർമാതാവുമായ അന്‍വര്‍ റഷീദിന്റെ ആദ്യ ചിത്രമാണ് രാജമാണിക്യം. മമ്മൂട്ടിയുടെ മാണിക്യമെന്ന കഥാപാത്രത്തെ ഇരുകയ്യും നീട്ടിയായിരുന്നു ആരാധകർ സ്വീകരിച്ചത്. ബെല്ലാരിരാജയെന്ന പോത്തുകച്ചവടക്കാരനായി മമ്മൂട്ടി തിളങ്ങിയ രാജമാണിക്യത്തിനു രണ്ടാം ഭാഗം വരുന്നുവെന്ന് റിപ്പോർട്ടുകൾ.
ആരാധകരെ ഇന്നും ആവേശം കൊള്ളിക്കുന്ന 'രാജമാണിക്യ'ത്തിന്റെ രണ്ടാംഭാഗത്തിന്റെ ചർച്ചകളാണ് അമൽ നീരദ് ഫാക്ടറിയിൽ പുരോഗമിക്കുന്നത്. അൻവർ റഷീദ് ആയിരിക്കും ചിത്രം സംവിധാനം ചെയ്യുകയെന്നാണ് റിപ്പോർട്ട്. നിർമാണം അമൽ നീരദും അൻവർ റഷീറും.
ബെല്ലാരി രാജ എന്ന വിളിപ്പേരുള്ള മാണിക്യമായി മമ്മൂട്ടി പ്രേക്ഷകരെ ത്രസിപ്പിച്ചപ്പോള്‍ മമ്മൂട്ടിയുടെ കരിയറിലെയും മലയാള ബോക്‌സ് ഓഫീസിലെയും വന്‍ വിജയചിത്രങ്ങളിലൊന്നായി ചിത്രം മാറി. രാജമാണിക്യത്തിന്റെ രണ്ടാംഭാഗത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല.