മാസ്... മരണമാസ്! അയ്യപ്പനില്‍ വാവരായി മമ്മൂട്ടി!

Webdunia
ബുധന്‍, 21 നവം‌ബര്‍ 2018 (15:47 IST)
ഓഗസ്റ്റ് സിനിമാസിന്‍റെ ബാനറില്‍ പൃഥ്വിരാജ് നായകനാകുന്ന ‘അയ്യപ്പന്‍’ അഞ്ച് ഭാഷകളില്‍ റിലീസ് ചെയ്യും. നിര്‍മ്മാതാവ് ഷാജി നടേശന്‍ അറിയിച്ചതാണ് ഇക്കാര്യം. 
 
ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം 50 കോടിയോളം മുതല്‍മുടക്കിലാണ് ഒരുങ്ങുന്നത്. അയ്യപ്പന്‍ എന്ന രാജകുമാരന്‍റെ, യോദ്ധാവിന്‍റെ, വിപ്ലവകാരിയുടെ ജീവിതമാണ് ഈ സിനിമ പറയുന്നത്.
 
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ അയ്യപ്പന്‍ പുറത്തിറങ്ങും. ഒരു ഇംഗ്ഗ്ലീഷ് പതിപ്പും ആലോചനയിലുണ്ട്. അതേസമയം, മലയാളത്തിന്‍റെ അഭിമാന നക്ഷത്രമായ മമ്മൂട്ടി ഈ ചിത്രത്തില്‍ വാവര്‍ ആയി അഭിനയിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ഒരു ഓണ്‍ലൈന്‍ മാധ്യമം നടത്തിയ സര്‍വേയില്‍ 25 ശതമാനത്തിലധികം പേരും മമ്മൂട്ടി വാവരായി അഭിനയിക്കണമെന്ന് അഭിപ്രായപ്പെട്ടു.
  
ഓഗസ്റ്റ് സിനിമാസുമായും പൃഥ്വിരാജുമായും വളരെ അടുപ്പം പുലര്‍ത്തുന്നയാളാണ് മമ്മൂട്ടി. കായം‌കുളം കൊച്ചുണ്ണിയില്‍ ഇത്തിക്കര പക്കിയായി മോഹന്‍ലാല്‍ അതിഥിവേഷത്തില്‍ എത്തിയിരുന്നു. അതുകൊണ്ടുതന്നെ അയ്യപ്പനില്‍ സമാനമായ ഒരു എന്‍‌ട്രി മോഹന്‍ലാല്‍ നടത്തുന്നതില്‍ പുതുമയില്ല. ഇത് തിരിച്ചറിഞ്ഞാണ് അണിയറ പ്രവര്‍ത്തകര്‍ അയ്യപ്പന്‍റെ വാവരായി മമ്മൂട്ടിയെ സമീപിക്കാന്‍ ഒരുങ്ങുന്നതെന്നാണ് വിവരം. 2020 ജനുവരിയില്‍ ആണ് അയ്യപ്പന്‍ റിലീസ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ്: ഡ്യൂട്ടിയില്‍ 2,56,934 ഉദ്യോഗസ്ഥര്‍

എസ്ഐക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം: സിപിഎമ്മുകാര്‍ക്കെതിരായ ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് ഹര്‍ജി നല്‍കി

തദ്ദേശ തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി

അഗ്നിവീർ: കരസേനയിലെ ഒഴിവുകൾ ഒരു ലക്ഷമാക്കി ഉയർത്തിയേക്കും

എസ്ഐആറിന് സ്റ്റേ ഇല്ല; കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഡിസംബര്‍ 2 ന് വിധി പറയും

അടുത്ത ലേഖനം
Show comments