Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടി-ബി.ഉണ്ണികൃഷ്ണന്‍ ചിത്രം ഉപേക്ഷിച്ചേക്കും; കാരണം ഇതോ?

മമ്മൂട്ടി-ബി.ഉണ്ണികൃഷ്ണന്‍ ചിത്രം ഉപേക്ഷിച്ചേക്കും; കാരണം ഇതോ?
, ചൊവ്വ, 10 മെയ് 2022 (08:47 IST)
മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യാനിരുന്ന സിനിമ ഉപേക്ഷിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്‍വസ്റ്റിഗേഷന്‍ ഴോണറിലുള്ള ചിത്രത്തിന്റെ ഷൂട്ടിങ് ജൂണ്‍ പകുതിയോടെ തുടങ്ങാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍, ഈ പ്രൊജക്ട് ഉപേക്ഷിച്ചേക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. മമ്മൂട്ടി പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തുന്ന ചിത്രത്തില്‍ മഞ്ജു വാരിയറും ബിജു മേനോനും പ്രധാന വേഷങ്ങളിലെത്തുമെന്നും വാര്‍ത്തയുണ്ടായിരുന്നു. 
 
മറ്റ് സിനിമാ തിരക്കുകള്‍ കാരണമാണ് ബി.ഉണ്ണികൃഷ്ണന്‍ ചിത്രത്തില്‍ നിന്ന് പിന്മാറാന്‍ മമ്മൂട്ടി ആലോചിക്കുന്നതെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മറ്റൊരു ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന് മമ്മൂട്ടി ഡേറ്റ് കൊടുത്തിട്ടുണ്ടെന്നാണ് വിവരം. നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന റോഷാക്കിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന സിനിമയിലായിരിക്കും മമ്മൂട്ടി ജോയിന്‍ ചെയ്യുക. അതുകൊണ്ടാണ് ബി.ഉണ്ണികൃഷ്ണന്‍ ചിത്രത്തില്‍ നിന്ന് മെഗാസ്റ്റാര്‍ പിന്മാറുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

7.80 കോടി മുടക്കി, 'കമ്മട്ടിപ്പാടം' നിര്‍മ്മാതാവിന് നേടിക്കൊടുത്തത് വമ്പന്‍ തുക