Webdunia - Bharat's app for daily news and videos

Install App

പോയ വർഷം ഏറ്റവുമധികം വരുമാനം നേടിയവരുടെ പട്ടികയിൽ മമ്മൂട്ടി; ഫോബ്സ് പട്ടികയില്‍ ഇടം നേടിയ ഏക മലയാളി

18 കോടി രൂപയാണ് കഴിഞ്ഞ വർഷത്തെ മമ്മൂട്ടിയുടെ വരുമാനം.

Webdunia
വെള്ളി, 26 ഏപ്രില്‍ 2019 (10:15 IST)
പോയ വർഷം ഏറ്റവുമധികം വരുമാനം നേടിയ താരങ്ങളുടെ പട്ടികയിൽ മലയാളത്തിൽ നിന്നും ഏകതാരമായി മമ്മൂട്ടി. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ മലയാളി കൂടിയാണ് മമ്മൂട്ടി. 18 കോടി രൂപയാണ് കഴിഞ്ഞ വർഷത്തെ മമ്മൂട്ടിയുടെ വരുമാനം. പട്ടികയിൽ 49ആമതാണ് മമ്മൂട്ടി.
 
മമ്മൂട്ടിയെക്കൂടാതെ മലയാളിയായ നയൻതാരയും ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. എന്നാൽ നയൻ താര ഇപ്പോൽ മലയാളത്തിൽ അഭിനയിക്കുന്നില്ലെന്നതു കൊണ്ട് തന്നെ മലയാളി താരം എന്ന ലേബൽ മമ്മൂട്ടി ഒറ്റക്ക് അലങ്കരിക്കുകയാണ്. പട്ടികയിൽ നയൻതാരയ്ക്ക് അറുപത്തിയെട്ടാം സ്ഥാനമാണ്. 2017 ഒക്ടോബർ ഒന്നുമുതൽ മുതൽ 2018 സെപ്റ്റംബർ 30 വരെയുള്ള വരുമാനമാണ് ഫോബ്സ് കണക്കാക്കിയിരിക്കുന്നത്.
 
പട്ടികയിൽ ഒന്നാംസ്ഥാനം തുടർച്ചയായ മൂന്നാം വട്ടവും ബോളിവുഡ് താരം സൽമാൻ ഖാൻ ആണ് നേടിയിരിക്കുന്നത്. 253. 25 കോടിയാണ് സൽമാന്റെ  വരുമാനം. 228.09 കോടിയുമായി രണ്ടാം സ്ഥാനത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്‌ലിയാണ്. 185 കോടി നേടിയ അക്ഷയ് കുമാർ മൂന്നാംസ്ഥാനവും 112.8 കോടി വരുമാനം ലഭിച്ച ദീപിക പദുകോൺ നാലാം സ്ഥാനവും കരസ്ഥമാക്കി. 101.77 കോടി വരുമാനത്തോടെ എംഎസ് ധോണി പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓഫറുകളുടെ പേരില്‍ സോഷ്യല്‍ മീഡിയ വഴി പരസ്യം ചെയ്യുന്ന പുതിയ തട്ടിപ്പ്; പോലീസിന്റെ മുന്നറിയിപ്പ്

ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി സൗഹൃദ ചരക്കു കപ്പല്‍ എംഎസ്‌സി തുര്‍ക്കി വിഴിഞ്ഞത്തെത്തി

അമേരിക്കയില്‍ സിബിപി വണ്‍ ആപ്പ് നയത്തിലൂടെ താമസിക്കുന്ന 9ലക്ഷം കുടിയേറ്റക്കാര്‍ക്ക് പണി; പെര്‍മിറ്റ് റദ്ദാക്കി

'ആ രാജ്യങ്ങള്‍ തന്നെ വിളിച്ചു കെഞ്ചുകയാണ്': പകര ചുങ്കം ഏര്‍പ്പെടുത്തിയ രാജ്യങ്ങളെ പരിഹസിച്ച് ട്രംപ്

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments