Select Your Language

Notifications

webdunia
webdunia
webdunia
webdunia

Mammootty: മമ്മൂട്ടി കരിയര്‍ അവസാനിപ്പിക്കുന്നോ? സത്യാവസ്ഥ ഇതാണ്

എന്നാല്‍ മമ്മൂട്ടി സിനിമ കരിയര്‍ അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു അപ്‌ഡേറ്റ്‌സും ഔദ്യോഗികമായി വന്നിട്ടില്ല

Mammootty - Turbo

രേണുക വേണു

, വെള്ളി, 2 മെയ് 2025 (13:30 IST)
Mammootty: മഹേഷ് നാരായണന്‍ ചിത്രത്തിനു ശേഷം മമ്മൂട്ടി സിനിമ കരിയര്‍
അവസാനിപ്പിക്കുമെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരണം. ആരോഗ്യ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് മമ്മൂട്ടി സിനിമ ജീവിതം അവസാനിപ്പിക്കുകയാണെന്നാണ് ചില ഫെയ്‌സ്ബുക്ക് പേജുകളിലും പ്രൊഫൈലുകളിലും പ്രചരിക്കുന്നത്. 
 
എന്നാല്‍ മമ്മൂട്ടി സിനിമ കരിയര്‍ അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു അപ്‌ഡേറ്റ്‌സും ഔദ്യോഗികമായി വന്നിട്ടില്ല. വസ്തുതയില്ലാത്ത കാര്യമാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. മഹേഷ് നാരായണന്‍ ചിത്രം മമ്മൂട്ടിയുടെ അവസാന സിനിമയായിരിക്കുമെന്ന് പറയാന്‍ യാതൊരു സ്ഥിരീകരണവും ഇതുവരെ ലഭിച്ചിട്ടില്ല. 
 
അതേസമയം ചെന്നൈയില്‍ വിശ്രമത്തില്‍ കഴിയുന്ന മമ്മൂട്ടി ഉടന്‍ കേരളത്തിലെത്തും. മമ്മൂട്ടി തിരിച്ചുവരവിനു ഒരുങ്ങുകയാണെന്ന സൂചന അദ്ദേഹവുമായി വളരെ അടുപ്പമുള്ള എസ്. ജോര്‍ജ് (മേക്കപ്പ്മാന്‍, നിര്‍മാതാവ്) സോഷ്യല്‍ മീഡിയയിലൂടെ നല്‍കിയിരുന്നു. ' എപ്പോഴും വെളിച്ചം ഉണ്ടായിരിക്കട്ടെ' എന്ന ക്യാപ്ഷനോടെ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം ജോര്‍ജ് പങ്കുവെച്ചിട്ടുണ്ട്. 
ആരോഗ്യസംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ഏതാണ്ട് രണ്ട് മാസത്തോളമായി മമ്മൂട്ടി വിശ്രമത്തിലാണ്. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ താരം ചികിത്സ തേടിയിരുന്നതായി നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. മേയ് പകുതിയോടെ കൊച്ചിയില്‍ തിരിച്ചെത്തുന്ന മമ്മൂട്ടി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ അഭിനയിക്കും. പിന്നീട് ആരോഗ്യസ്ഥിതി പരിഗണിച്ചായിരിക്കും അടുത്ത പ്രൊജക്ടുകള്‍ ഏറ്റെടുക്കുക. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചരിത്ര ഭാഗങ്ങള്‍ മുക്കി, ഇപ്പോൾ മഹാകുംഭമേളയും മേക്ക് ഇൻ ഇന്ത്യയും പഠന വിഷയം: ആരാണ് ഈ സിലബസ് തീരുമാനിക്കുന്നതെന്ന് മാധവൻ