Mammootty: തിരിച്ചെത്തിയാലും സിനിമകളുടെ എണ്ണം കുറയ്ക്കും; ഈ വര്‍ഷം മഹേഷ് പടം മാത്രം?
Mammootty: ബിഗ് ബജറ്റ് ചിത്രമായതിനാല്‍ മഹേഷ് നാരായണന്‍ സിനിമ പൂര്‍ത്തിയാക്കാന്‍ വേണ്ടിയാണ് മമ്മൂട്ടി ഇപ്പോള്‍ നാട്ടിലേക്ക് എത്തുന്നത്
Mammootty: രണ്ട് മാസത്തെ വിശ്രമത്തിനു ശേഷം സിനിമയിലേക്കു തിരിച്ചെത്തുന്ന മമ്മൂട്ടി (Mammootty) ഉടന്‍ പുതിയ പ്രൊജക്ടുകള്‍ കമ്മിറ്റ് ചെയ്യില്ലെന്ന് റിപ്പോര്‍ട്ട്. ആരോഗ്യ ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ മഹേഷ് നാരായണന്‍ (Mammootty - Mahesh Narayanan Movie) ചിത്രം പൂര്‍ത്തിയായ ശേഷം മമ്മൂട്ടി കുറച്ചുദിവസങ്ങള്‍ കൂടി വിശ്രമം തുടര്‍ന്നേക്കും.
ബിഗ് ബജറ്റ് ചിത്രമായതിനാല്‍ മഹേഷ് നാരായണന്‍ സിനിമ പൂര്‍ത്തിയാക്കാന്‍ വേണ്ടിയാണ് മമ്മൂട്ടി ഇപ്പോള്‍ നാട്ടിലേക്ക് എത്തുന്നത്. ചെന്നൈയില്‍ വിശ്രമത്തില്‍ കഴിയുന്ന അദ്ദേഹം മേയ് രണ്ടാം വാരത്തോടെ കൊച്ചിയില്‍ എത്താനാണ് സാധ്യത. മഹേഷ് നാരായണന്‍ ചിത്രം പൂര്‍ത്തിയായ ശേഷം കൊച്ചിയില്‍ വിശ്രമം തുടരും.
വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമകള്‍ മാത്രം ചെയ്യുന്ന രീതിയിലേക്ക് താരം മാറുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആരോഗ്യ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിന്റെ ഭാഗമായാണ് സിനിമകളുടെ എണ്ണം കുറയ്ക്കുന്നത്.
Mammootty - Mahesh Narayanan Movie Looks
ഈ വര്‍ഷം മമ്മൂട്ടിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം 'കളങ്കാവല്‍' ആണ്. നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ഈ സിനിമയുടെ പ്രൊമോഷന്‍ പരിപാടികളില്‍ മമ്മൂട്ടി പങ്കെടുത്തേക്കും. മഹേഷ് നാരായണന്‍ ചിത്രത്തിനു ശേഷം ഏത് പ്രൊജക്ടിലാണ് മമ്മൂട്ടി അഭിനയിക്കുകയെന്ന് വ്യക്തതയില്ല. ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്യുന്ന ഓഫ് ബീറ്റ് ചിത്രത്തിലോ നിതീഷ് സഹദേവന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിലോ മമ്മൂട്ടി അഭിനയിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.