Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയും ദുൽഖറും ഒന്നിക്കുന്ന ചിത്രം, ഏതൊരു മലയാളിയുടേയും സ്വപ്നം; തണ്ണീർമത്തന്റെ നിർമാതാവ് ഷെബിൻ ബെക്കർ മനസ് തുറക്കുന്നു

Webdunia
ബുധന്‍, 31 ജൂലൈ 2019 (13:01 IST)
മമ്മൂട്ടിയും ദുൽഖർ സൽമാനും ഒന്നിക്കുന്ന ഒരു ചിത്രമാണ് തന്റെ സ്വപ്നമെന്ന് നിർമാതാവ് ഷെബിൻ ബെക്കർ. അടുത്തിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് തന്റെ സ്വപ്ന ചിത്രത്തെ കുറിച്ച് ഷെബിൻ മനസ് തുറന്നത്. 
 
‘മമ്മൂക്കയുമായി ഒരു പടം ആയിരുന്നു തീരുമാനിച്ചത്. സ്ക്രിപ്റ്റ് ശരിയാകാതെ വന്നതിനെ തുടർന്നാണ് ദുൽഖറിനെ വെച്ച് ചാർളിയിലേക്ക് എത്തുന്നത്. കേരളത്തിലെ ഒരുവിധം എല്ലാ നിർമാതാക്കളുടെ ആഗ്രഹമായിരിക്കും മമ്മൂക്കയുടെ കൂടെ ഒരു സിനിമ എന്നത്. അത്തരമൊരു സ്ക്രിപ്റ്റ് വന്നാൽ ഉറപ്പായും മമ്മൂക്കയുടെ അടുത്തേക്ക് ചെല്ലും. മമ്മൂക്ക - ദുൽഖർ എന്നൊരു കോമ്പോ കാണണമെന്നുണ്ട്. എനിക്ക് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ മറ്റാരെങ്കിലും ആ കോമ്പോ ചെയ്ത് കാണണമെന്ന് ആഗ്രഹമുണ്ട്’ - ഷെബിൻ പറയുന്നു.   
 
നവാഗതനായ ഗിരീഷ് എ ഡി സംവിധാനം ചെയ്ത് ഇപ്പോൾ തിയേറ്ററുകളിൽ നിറഞ്ഞ് പ്രദർശനം നടത്തുന്ന ‘തണ്ണീർ മത്തൻ ദിനങ്ങൾ‘ എന്ന ചിത്രത്തിന്റെ നിർമാതാവ് ആണ് ഷെബിൻ ബെക്കർ. ഷെബിൻ ബെക്കർ പ്രൊഡക്ഷൻ പ്ലാൻ ജെ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ജോമോൻ ടി ജോൺ, ഷെബിൻ ബെക്കർ, ഷമീർ മുഹമ്മദ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

നിലമ്പൂരിലെ തോൽവിക്ക് പിന്നിൽ പി വി അൻവർ ഫാക്ടറും വർക്കായി, ഇടത് വഞ്ചകനെ തുറന്ന് കാണിക്കുന്നതിൽ പരാജയപ്പെട്ടെന്ന് സിപിഎം വിലയിരുത്തൽ

സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ പാര്‍ട്ടി എംവി ഗോവിന്ദനെ പേരെടുത്തു പറഞ്ഞ് വിമര്‍ശിച്ച് നേതാക്കള്‍; ആര്‍എസ്എസ് പരാമര്‍ശം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി

Kerala News Live Updates June 27: നിലമ്പൂരിലെ തോല്‍വിക്ക് പിന്നില്‍ അന്‍വര്‍ ഫാക്ടറും, വി എസിന്റെ ആരോഗ്യസ്ഥിതിയില്‍ മാറ്റമില്ല, ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

അമേരിക്ക ഇന്ത്യയുമായി വലിയ വ്യാപാര കരാര്‍ ഉണ്ടാക്കുമെന്ന് ട്രംപ്; ചൈനയുമായി കരാറിലേര്‍പ്പെട്ടു

അപരിചിതരോടു ലിഫ്റ്റ് ചോദിക്കരുത്; മാതാപിതാക്കള്‍ കുട്ടികളെ ബോധവത്കരിക്കുക

അടുത്ത ലേഖനം
Show comments