Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒടുവില്‍ അത് സംഭവിക്കുന്നു ! മമ്മൂട്ടിയും ദുല്‍ഖറും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്, പ്രഖ്യാപനം മെഗാസ്റ്റാറിന്റെ ജന്മദിനത്തില്‍

Mammootty Dulquer Film Announcement
, തിങ്കള്‍, 4 സെപ്‌റ്റംബര്‍ 2023 (15:28 IST)
ആരാധകര്‍ വലിയ ആവേശത്തോടെ കാത്തിരിക്കുന്ന ജന്മദിനമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടേത്. സെപ്റ്റംബര്‍ ഏഴിനാണ് താരം 72-ാം ജന്മദിനം ആഘോഷിക്കുന്നത്. മമ്മൂട്ടിയുടെ ജന്മദിനത്തില്‍ നിരവധി അപ്‌ഡേറ്റുകളാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. അതിലൊന്നാണ് മമ്മൂട്ടിയും മകന്‍ ദുല്‍ഖര്‍ സല്‍മാനും ആദ്യമായി ഒന്നിക്കുമോ എന്നത്. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇരുവരും ഒരു മലയാള സിനിമയ്ക്കായി ഒന്നിക്കുന്നുവെന്നാണ് വിവരം. 
 
അമല്‍ നീരദ് ചിത്രത്തിനു വേണ്ടിയാണ് മമ്മൂട്ടിയും ദുല്‍ഖറും ഒന്നിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മമ്മൂട്ടി ഈ ചിത്രത്തിനായി ഓപ്പണ്‍ ഡേറ്റ് നല്‍കിയെന്നും ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ സിനിമാസ് ആയിരിക്കും നിര്‍മിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മഹേഷ് നാരായണന്‍-മമ്മൂട്ടി പ്രൊജക്ടിനു ശേഷം അടുത്ത വര്‍ഷമായിരിക്കും ഈ ചിത്രം ആരംഭിക്കുകയെന്നും സൂചനയുണ്ട്. 
 
രാഹുല്‍ സദാശിവന്‍ ചിത്രം ഭ്രമയുഗത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്. ഈ ചിത്രത്തിനു ശേഷമായിരിക്കും മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം ചെയ്യുക. അടുത്ത വര്‍ഷത്തോടെ ഈ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കും. അതിനു ശേഷം അമല്‍ നീരദ് ചിത്രത്തില്‍ ജോയിന്‍ ചെയ്യുമെന്നാണ് വിവരം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

60 കോടി കടന്ന് 'ആര്‍ഡിഎക്‌സ്', ഔദ്യോഗിക കണക്കുകള്‍ പുറത്തുവിടാതെ നിര്‍മ്മാതാക്കള്‍