Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ദളപതി 68'ല്‍ പ്രിയങ്ക മോഹന്‍ നായിക, വിജയ് ചിത്രത്തെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍

Vijay's Thalapathy 68   Priyanka Mohan female lead

കെ ആര്‍ അനൂപ്

, തിങ്കള്‍, 4 സെപ്‌റ്റംബര്‍ 2023 (14:50 IST)
വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത വിജയ്യുടെ 'ദളപതി 68' അണിയറയില്‍ ഒരുങ്ങുന്നു. സിനിമയുടെ കഥ എങ്ങനെയുള്ളതായിരിക്കുമെന്നും അതില്‍ അഭിനയിക്കാന്‍ പോകുന്നത് ആരെല്ലാം ആയിരിക്കുമെന്ന് ഒക്കെ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ച നടക്കുന്നുണ്ട്. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ നിലവില്‍ പുരോഗമിക്കുകയാണ്.
 
നടി പ്രിയങ്ക മോഹനാണ് ചിത്രത്തില്‍ വിജയുടെ നായികയായി എത്തുക എന്നതാണ് പുതിയ റിപ്പോര്‍ട്ട്.
 നേരത്തെ വിജയ്യ്ക്കൊപ്പം അഭിനയിച്ചിട്ടില്ലാത്ത ഒരു പുതിയ നടിയെ കൊണ്ടുവരുന്നതിനു വേണ്ടി സംവിധായകന്‍ വെങ്കട്ട് പ്രഭു ആഗ്രഹിച്ചിരുന്നുവെന്നും തമിഴില്‍ 
ഡോക്ടര്‍, ഡോണ്‍, എതര്‍ക്കും തുനിന്തവന്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ പ്രിയങ്ക മോഹനെ നായികയാക്കാന്‍ തീരുമാനിച്ചതാണ് വിവരം.
 
അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന ധനുഷ് നായകനായ 'ക്യാപ്റ്റന്‍ മില്ലര്‍' എന്ന ചിത്രത്തില്‍ പ്രിയങ്ക മോഹന്‍ അഭിനയിച്ചിരുന്നു.
 
നടി സിമ്രാന്‍ സിനിമയില്‍ ഉണ്ടാകും. വിജയ് ഡബിള്‍ റോളില്‍ എത്തുമെന്നും ഇതൊരു സമ്പൂര്‍ണ്ണ ആക്ഷന്‍ ത്രില്ലറാണ് ആണെന്നുമാണ് വിവരം.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അന്തികള്ളു പോലെ',പ്രാവിലെ ആദ്യ ഗാനം,ലിറിക്കല്‍ വീഡിയോ