Mammootty and Dulquer Salmaan: ഒടുവില്‍ അത് സംഭവിക്കുന്നു; മകന്റെ ചിത്രത്തില്‍ കാമിയോ റോള്‍ ചെയ്യാന്‍ മമ്മൂട്ടി
ദുല്‍ഖറിനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന 'ഐ ആം ഗെയിം' എന്ന ചിത്രത്തില്‍ മമ്മൂട്ടിയും ഉണ്ടെന്നാണ് വിവരം
Mammootty and Dulquer Salmaan: ആരാധകര്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്ന മമ്മൂട്ടി - ദുല്‍ഖര്‍ സല്‍മാന്‍ കോംബോ യാഥാര്‍ഥ്യമാകാന്‍ പോകുന്നു. ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ചിത്രത്തില്‍ മമ്മൂട്ടി സുപ്രധാന കാമിയോ റോളില്‍ എത്തുമെന്നാണ് വിവരം.
ദുല്‍ഖറിനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന 'ഐ ആം ഗെയിം' എന്ന ചിത്രത്തില്‍ മമ്മൂട്ടിയും ഉണ്ടെന്നാണ് വിവരം. അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി ഇക്കാര്യം പുറത്തുവിട്ടിട്ടില്ല. എന്നാല്‍ മമ്മൂട്ടി ഈ ചിത്രത്തില്‍ കാമിയോ റോളില്‍ എത്തുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ മമ്മൂട്ടിയും ദുല്‍ഖറും ഒന്നിക്കുന്ന ആദ്യ ചിത്രമായിരിക്കും 'ഐ ആം ഗെയിം'
ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലില്‍ മമ്മൂട്ടിയും ദുല്‍ഖറും ഒന്നിക്കുമെന്ന് നേരത്തെ ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ പ്രൊജക്ട് നീളുകയാണ്. അതിനിടയിലാണ് 'ഐ ആം ഗെയി'മിലൂടെ ഇരുവരും ഒന്നിക്കുന്നതായി വാര്‍ത്തകള്‍ വരുന്നത്.
ഒരു മാസ് എന്റര്‍ടെയ്നര്‍ ആയിരിക്കും 'ഐ ആം ഗെയിം' എന്നാണ് ടൈറ്റില്‍ പോസ്റ്ററില്‍ നിന്ന് വ്യക്തമാകുന്നത്. ജേക്സ് ബിജോയ് ആണ് സംഗീതം. ജിംഷി ഖാലിദ് ഛായാഗ്രഹണം. സജീര്‍ ബാബ, ഇസ്മായില്‍ അബൂബക്കര്‍, ബിലാല്‍ മൊയ്തു എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. ആദര്‍ശ് സുകുമാരനും ഷഹബാസ് റഷീദും ചേര്‍ന്നാണ് സംഭാഷണമൊരുക്കുന്നത്. ചമന്‍ ചാക്കോയാണ് എഡിറ്റിങ്.