ദുല്‍ക്കറിനെ ‘തേച്ചിട്ടു’പോയ പെണ്‍കുട്ടി മമ്മൂട്ടിയുടെ കൂടെ കറങ്ങിനടന്നു!

തിങ്കള്‍, 1 ജൂലൈ 2019 (16:56 IST)
സിനിമയില്‍ അസാധ്യമായത് ഒന്നുമില്ല. താരങ്ങള്‍ ഉണ്ടാകുന്നതും അസ്തമിക്കുന്നതും വളരെപ്പെട്ടെന്നാണ്. ഇന്ന് മകളായി അഭിനയിച്ചയാള്‍ നാളെ നായികയായും പിന്നൊരിക്കല്‍ അമ്മയായും അഭിനയിക്കുന്നത് സാധാരണയാണ്. കാലത്തിന്‍റെ കളികള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് സിനിമയില്‍ തന്നെ.
 
അമല്‍ നീരദ് സംവിധാനം ചെയ്ത ‘സിഐഎ’ എന്ന ചിത്രത്തില്‍ ദുല്‍ക്കര്‍ സല്‍മാന്‍റെ നായികയായിരുന്നു കാര്‍ത്തിക മുരളീധരന്‍. ദുല്‍ക്കറിന്‍റെ കഥാപാത്രത്തെ ‘തേച്ചിട്ടു’പോകുന്ന നായികയാണ് ആ സിനിമയില്‍ കാര്‍ത്തിക.
 
പിന്നീട് കാര്‍ത്തികയുടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട വേഷം മമ്മൂട്ടിയുടെ കൂടെ ആയിരുന്നു. ‘അങ്കിള്‍’ എന്ന ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പം സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന വേഷം. ‘ദുല്‍ക്കറിനെ തേച്ചിട്ടുപോയവള്‍ മമ്മൂട്ടിയുടെ കൂടെ കറങ്ങിനടക്കുന്നു’ എന്നൊക്കെയാണ് അങ്കിളിന്‍റെ റിലീസ് സമയത്ത് ട്രോളുകള്‍ ഇറങ്ങിയത്.
 
എന്തായാലും സി ഐ എയും അങ്കിളും ഹിറ്റുകളായി. ദുല്‍ക്കറിനും മമ്മൂട്ടിക്കും രാശിയുള്ള നായിക തന്നെ കാര്‍ത്തിക മുരളീധരന്‍ !

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം നായകൻമാരും സംവിധായകരുമായി കിടക്കപങ്കിടാൻ തയ്യാറാവാത്തതുകൊണ്ട് ഒരുപാട് സിനിമകൾ നഷ്ടമായി: മല്ലിക ഷെരാവത്ത്