Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയും ദുല്‍ക്കറും ഒന്നിക്കുന്നു, കൂടെ കമല്‍ഹാസനും!

Webdunia
ബുധന്‍, 7 നവം‌ബര്‍ 2018 (14:50 IST)
മമ്മൂട്ടിയും ദുല്‍ക്കര്‍ സല്‍മാനും ഏത് സിനിമയില്‍ ഒരുമിച്ച് അഭിനയിക്കും? അങ്ങനെ ഒരു ചോദ്യം ഏറെക്കാലമായി ഏവരും ചോദിക്കുന്നു. അതിന് ഉത്തരമാകുകയാണ്. ഇന്ത്യന്‍ സിനിമയിലെ ഷോമാന്‍ ഷങ്കറിന്‍റെ ചിത്രത്തിലൂടെ മമ്മൂട്ടിയും ദുല്‍ക്കറും ഒന്നിക്കുമെന്ന് സൂചനകള്‍.
 
ഷങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2 എന്ന ചിത്രത്തിലായിരിക്കും മമ്മൂട്ടിയും ദുല്‍ക്കറും ഒരുമിച്ചുവരിക എന്നാണ് അറിയുന്നത്. കമല്‍ഹാസന്‍ നായകനാകുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഡിസംബറില്‍ ആരംഭിക്കുകയാണ്.
 
ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനായാണ് ദുല്‍ക്കറിനെ ഷങ്കര്‍ സമീപിച്ചിരിക്കുന്നത്. മണിരത്നത്തിന്‍റെ ‘ഒകെ കണ്‍‌മണി’ക്ക് ശേഷം ഒരു വമ്പന്‍ തമിഴ് ചിത്രത്തിനായി കാത്തിരുന്ന ദുല്‍ക്കറിന് ഷങ്കറിന്‍റെ ക്ഷണം ഒരു വലിയ അവസരമാണ്.
 
ഒരു എന്‍‌കൌണ്ടര്‍ സ്പെഷ്യലിസ്റ്റായി മമ്മൂട്ടിയും ഈ സിനിമയില്‍ അഭിനയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കമല്‍ അവതരിപ്പിക്കുന്ന സേനാപതിയെ പിടികൂടാനായി ഇറങ്ങിത്തിരിക്കുന്ന പൊലീസ് ഓഫീസറായാണ് മമ്മൂട്ടി വേഷമിടുന്നതെന്നാണ് വിവരം.
 
അനിരുദ്ധ് സംഗീതം നിര്‍വഹിക്കുന്ന ഇന്ത്യന്‍ 2 ക്യാമറയിലാക്കുന്നത് രവിവര്‍മന്‍. ലൈക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

കരമനപാലത്തിനു താഴെ മൂന്നുദിവസം പഴക്കമുള്ള മൃതദേഹം ഒഴുകിയെത്തി

ഇടത് തോളിന് താഴെ മൂന്ന് പൊട്ടൽ, ഷൈൻ ടോം ചാക്കോയ്ക്ക് ഇന്ന് ശസ്ത്രക്രിയ; പിതാവ് സംസ്കാരം ഇന്ന്

ചരക്ക് കപ്പല്‍ മുങ്ങിയ സംഭവത്തില്‍ കേസ് വേണ്ട നഷ്ടപരിഹാരം മതി; കപ്പല്‍ കമ്പനിക്ക് വിഴിഞ്ഞവുമായി അടുത്ത ബന്ധമെന്ന് സര്‍ക്കാര്‍

Kerala Weather: വീണ്ടും കുടയെടുക്കാന്‍ ടൈമായി; മഴ സജീവമാകും, വിവിധ ജില്ലകളില്‍ മുന്നറിയിപ്പ്

മാറിമാറി കല്യാണം കഴിച്ചത് സ്‌നേഹം കിട്ടാന്‍, എന്നെ പുറത്തുവിടരുത്; വിവാഹതട്ടിപ്പ് കേസ് പ്രതിയുടെ വാക്കുകള്‍

അടുത്ത ലേഖനം
Show comments