Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുട്ടി ആരാധകർക്കായി മമ്മൂട്ടി വീണ്ടും ഭൂതമാകുന്നു?

കുട്ടി ആരാധകർക്കായി മമ്മൂട്ടി വീണ്ടും ഭൂതമാകുന്നു?

കുട്ടി ആരാധകർക്കായി മമ്മൂട്ടി വീണ്ടും ഭൂതമാകുന്നു?
, ചൊവ്വ, 6 നവം‌ബര്‍ 2018 (11:16 IST)
തുറുപ്പുഗുലാന് ശേഷം മമ്മൂട്ടിയെ നായകനാക്കി ജോണി ആന്റണി സംവിധാനം ചെയ്‌ത ചിത്രമായിരുന്നു ഈ പട്ടണത്തിൽ ഭൂതം. കുട്ടികളെ ലക്ഷ്യംവെച്ചൊരുക്കിയ ചിത്രമാണെങ്കിലും തിയേറ്ററിൽ ഈ ചിത്രം ഫ്ലോപ്പായിരുന്നു. എന്നാൽ റിലീസ് സമയം ഉണ്ടായ ശക്തമായ മഴയാണ് ചിത്രം ഹിറ്റാകാതിരിക്കാൻ കാരണം എന്നായിരുന്നു സംവിധായകൻ ജോണി ആന്റണി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നത്.
 
കാവ്യാ മാധവൻ ആദ്യമായി മമ്മൂട്ടിയുടെ നായികയായെത്തിയ ഈ ചിത്രം 2009ലാണ് പുറത്തിറങ്ങിയത്. മമ്മൂട്ടി ഇരട്ട വേഷത്തിൽ എത്തിയ ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് ഉദയ കൃഷ്‌ണ സിബി കെ തോമസാണ്. മമ്മൂട്ടി ഭൂതമായെത്തിയ ചിത്രത്തിൽ ആ ചെറിയ കൊമ്പുകളും ശബ്‌ദവും ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് ചെറിയ കുട്ടികളെ ആയിരുന്നു. 
 
ചാനലിൽ പ്രദർശിപ്പിക്കൂമ്പോഴൊക്കെ ചിത്രം നല്ല രീതിയിൽ റേറ്റിംഗ് നേടാറുണ്ടെന്നും ജോണി ആന്റണി പറയുന്നു. അഭിമുഖത്തിൽ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് ചില സൂചനകൾ സംവിധായകൻ നൽകിയിരുന്നു. അടുത്തിടെ മമ്മൂട്ടിയെ നേരിട്ട് കണ്ടപ്പോൾ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ചെയ്യാൻ താൽപ്പര്യമുണ്ടെന്ന് പറഞ്ഞതായി അദ്ദേഹം പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒടിയൻ ആപ്പ്; ഒരു മിനിറ്റിൽ 300 ഡൗൺലോഡ്, അരമണിക്കൂറില്‍ ഒരു ലക്ഷം ഡൗണ്‍ലോഡ്- ആപ്പ് തകരാറിലായതോടെ നിരാശരായി ആരാധകർ