Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അദ്ദേഹത്തിന്റെ സിനിമയിലേക്ക് അവസരം ലഭിക്കുകയെന്നാൽ ഹാര്‍വാര്‍ഡില്‍ പ്രവേശനം ലഭിച്ചതു പോലെയാണ്'

'അദ്ദേഹത്തിന്റെ സിനിമയിലേക്ക് അവസരം ലഭിക്കുകയെന്നാൽ ഹാര്‍വാര്‍ഡില്‍ പ്രവേശനം ലഭിച്ചതു പോലെയാണ്'

'അദ്ദേഹത്തിന്റെ സിനിമയിലേക്ക് അവസരം ലഭിക്കുകയെന്നാൽ ഹാര്‍വാര്‍ഡില്‍ പ്രവേശനം ലഭിച്ചതു പോലെയാണ്'
, ചൊവ്വ, 6 നവം‌ബര്‍ 2018 (11:47 IST)
മണിരത്‌നത്തിന്റെ സിനിമയിലഭിനയിക്കുകയെന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ യൂണിവേഴ്‌സിറ്റിയില്‍ പോകുന്ന പോലെയാണെന്ന് ദുല്‍ഖർ സൽമാൻ പറയുന്നു. സാവന്‍ എന്റര്‍ടെയിന്‍മെന്റിന്റെ ഓഡിയോ ഷോയില്‍ സംസാരിക്കുന്നതിനിടയിലാണ് ദുല്‍ഖര്‍ മണിരത്‌നത്തോടൊപ്പമുള്ള സിനിമാനുഭവങ്ങള്‍ പങ്കുവെച്ചത്.
 
ദളപതിയ്ക്ക് ശേഷവും വാപ്പച്ചിയും മണിരത്നം സാറുമായി കൂടിക്കാഴ്ചകൾ നടന്നിരുന്നു. ഇരുവര്‍ എന്ന ചിത്രത്തിന്റെ സമയത്താണ് അവര്‍ കൂടുതല്‍ അടുത്തറിഞ്ഞത്. സിനിമകളുടെ ചര്‍ച്ചകളും നടന്നിരുന്നു. ചെന്നൈയില്‍ സാറിന്റെ ഓഫീസും എന്റെ വീടും അടുത്തടുത്തായതിനാല്‍ എപ്പോഴും കാണുമായിരുന്നു. 
 
എന്നാൽ വർഷങ്ങൾക്ക് ശേഷം മണിരത്‌നത്തിന്റെ ചിത്രത്തിൽ നിന്ന് അവസരം ലഭിച്ചപ്പോൽ ആദ്യം തോന്നിയത് ഭയമായിരുന്നു. ഷൂട്ടിനിടയില്‍ മണിസാറിനൊപ്പമിരിക്കുമ്പോള്‍ എന്തെങ്കിലും സംസാരിക്കണമെന്നൊക്കെ തോന്നുമെങ്കിലും സാര്‍ പൊതുവെ നിശബ്ദനാണ്. അപ്പോഴൊക്കെ അദ്ദേഹത്തിന്റെ ഉള്ളില്‍ സിനിമയിലെ ഓരോ സീനുകളായിരിക്കുമെന്ന് ഉറപ്പാണ്. എന്റെ ഉള്ളിലിരുന്ന് ആരോ പറയുന്നുണ്ടാകും. എന്തെങ്കിലും പറയൂ.. എന്നാല്‍ ചുറ്റും കഠോരമായ നിശബ്ദതയായിരിക്കും.
 
മലയാളത്തിലെ യുവതാരങ്ങളിൽ ദുൽഖറിനു മാത്രമാണ് മണിരത്‌നത്തിന്റെ ചിത്രത്തിൽ അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ചിരിക്കുന്നത്. മണിസാറിന്റെ സിനിമയിലേക്ക് വിളിക്കുകയെന്നാല്‍ ഒരാള്‍ക്ക് ഹാര്‍വാര്‍ഡിലേക്കോ മറ്റോ പ്രവേശനം ലഭിച്ചതു പോലെയാണ്. അദ്ദേഹത്തിന്റെ ഒരു വിളി പോലും വലിയ അംഗീകാരമാണെന്നും ദുൽഖർ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുട്ടി ആരാധകർക്കായി മമ്മൂട്ടി വീണ്ടും ഭൂതമാകുന്നു?