Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 8 April 2025
webdunia

മമ്മൂട്ടി ചിത്രത്തിൽ നിന്നും സംയുക്ത പിന്മാറി, പകരം നിമിഷ സജയൻ !

മമ്മൂക്ക

ചിപ്പി പീലിപ്പോസ്

, വ്യാഴം, 31 ഒക്‌ടോബര്‍ 2019 (12:39 IST)
ബോബി - സഞ്ജയ് തിരക്കഥ എഴുതി സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വൺ എന്ന ചിത്രത്തിൽ നിന്നും നടി സംയുക്ത മേനോൻ പിന്മാറി. പകരം നിമിഷ സജയനാകും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക. മമ്മൂട്ടി മുഖ്യമന്ത്രിയായി എത്തുന്ന ചിത്രമാണ് വൺ. 
 
ജയസൂര്യ നായകനാകുന്ന ചിത്രം വെള്ളം എന്ന ചിത്രവുമായി ഡേറ്റ് ക്‌ളാഷായതിനാലാണ് സംയുക്ത മമ്മൂട്ടി ചിത്രത്തിൽ നിന്നും പിന്മാറിയത്.  സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ബോബി-സഞ്ജയ് ആണ്. 
 
ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന ചിത്രം ഒരുക്കിയ സംവിധായകനാണ് സന്തോഷ്. ആര്‍. വൈദി സോമസുന്ദരം ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയാണ്. ഗോപി സുന്ദര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് റഫീഖ് അഹമ്മദാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'മധു മക്കളെ ഉപദ്രവിക്കുന്ന കാര്യം അവരുടെ അമ്മ തന്നെയാണ് എന്നോട് പറഞ്ഞത്’; വാളയാർ കേസിൽ പ്രതിക്കെതിരെ സഹോദരൻ