Select Your Language

Notifications

webdunia
webdunia
webdunia
webdunia

അധോലോകത്ത് ‘അമീറി’ന് എതിരാ‍ളികളില്ല, എവിടെയും ഭയം മാത്രം; ഇനി മാസങ്ങള്‍ മാത്രം!

അധോലോകത്ത് ‘അമീറി’ന് എതിരാ‍ളികളില്ല, എവിടെയും ഭയം മാത്രം; ഇനി മാസങ്ങള്‍ മാത്രം!
കൊച്ചി , ബുധന്‍, 27 ഫെബ്രുവരി 2019 (11:29 IST)
മമ്മൂട്ടി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘അമീര്‍’. ഹനീഫ് അദേനി തിരക്കഥ എഴുതുന്നത് കൊണ്ടു തന്നെ വന്‍ പ്രതീക്ഷയാണ് സിനിമയ്‌ക്കുള്ളത്.

അമീറിന്റെ ഷൂട്ടിംഗ് ജൂണില്‍ ആരംഭിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. ദുബായ് ഉള്‍പ്പെടയുള്ള വിദേശ രാജ്യങ്ങളിലായിരിക്കും ചിത്രത്തിന്റെ ഭൂരിഭാഗം ചിത്രീകരണവും നടക്കുക. സിനിമയില്‍ അധോലോക നായകനായിട്ടാണ് മമ്മൂട്ടി എത്തുന്നത്.

ആക്ഷന് പ്രാധാന്യം നല്‍കി വിനോദ് വിജയന്‍ സംവിധാനം ചെയ്യുന്ന അമീര്‍ ബിഗ് ബജറ്റ് ചിത്രമാണ്. തിയേറ്ററില്‍ വന്‍ വിജയം നേടിയ ‘അബ്രഹാമിന്റെ സന്തതികളു’ടെ തിരക്കഥാകൃത്തും ‘ദി ഗ്രേറ്റ് ഫാദറി’ന്റെ സംവിധായകനുമാണ് ഹനീഫ് അദേനി.

അതേസമയം, സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ‘ഉണ്ട’യുടെ ചിത്രീകരണ തിരക്കിലാണ് മമ്മൂട്ടിയിപ്പോള്‍. സബ് ഇന്‍സ്പെക്ടര്‍ മണി എന്ന കഥാപാത്രമായാണ് സിനിമയില്‍ മെഗാസ്‌റ്റാര്‍ എത്തുന്നത്. ഉത്തരേന്ത്യയിലെ നക്‌സല്‍ സ്വാധീന മേഖലയില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോവുന്ന ഒരു പൊലീസുകാരന്റെ കഥയാണ് ഉണ്ട പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റാണയുടെയും തൃഷയുടെയും സ്വകാര്യ ചിത്രങ്ങള്‍ പുറത്ത് വിട്ട് ശ്രീ റെഡ്ഡി; പ്രതികരിക്കാതെ താരങ്ങള്‍