Webdunia - Bharat's app for daily news and videos

Install App

'മഹേഷേ, എന്ന പണ്ണപ്പോരേ..!' മമ്മൂട്ടിയുടെ നൂറ് ദിവസങ്ങള്‍; മോഹന്‍ലാലിന്റേത് വെറ്റും കാമിയോ റോള്‍ അല്ല!

മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റേത് എക്സ്റ്റന്റഡ് കാമിയോ റോള്‍ ആണ്

രേണുക വേണു
ബുധന്‍, 13 നവം‌ബര്‍ 2024 (19:48 IST)
നീണ്ട ഇടവേളയ്ക്കു ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. ഡിസംബറില്‍ ഷൂട്ടിങ് ആരംഭിക്കാന്‍ തീരുമാനിച്ച സിനിമ മോഹന്‍ലാലിന്റെ മറ്റു ചില തിരക്കുകളെ തുടര്‍ന്ന് അല്‍പ്പം നേരത്തെയാക്കി. ഈ ആഴ്ച തന്നെ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം. മഹേഷ് നാരായണന്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. 
 
മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റേത് എക്സ്റ്റന്റഡ് കാമിയോ റോള്‍ ആണ്. ക്ലൈമാക്‌സില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചുള്ള രംഗങ്ങള്‍ ഉണ്ടാകുമെന്നാണ് വിവരം. മമ്മൂട്ടി-മോഹന്‍ലാല്‍ കോംബിനേഷന്‍ സീനുകളുടെ ചിത്രീകരണം ശ്രീലങ്കയില്‍ നടക്കും. മഹേഷ് നാരായണന്‍ ചിത്രം പൂര്‍ത്തിയായിട്ടേ മോഹന്‍ലാല്‍ സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ ജോയിന്‍ ചെയ്യൂ. മമ്മൂട്ടിയേയും മോഹന്‍ലാലിനേയും കൂടാതെ ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ഈ പ്രൊജക്ടിന്റെ ഭാഗമാകും. 
 
മമ്മൂട്ടിയുടെ നൂറിലേറെ ദിവസങ്ങളാണ് മഹേഷ് നാരായണന്‍ ഈ സിനിമയ്ക്കായി വാങ്ങിയിരിക്കുന്നത്. മമ്മൂട്ടി കഴിഞ്ഞാല്‍ കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലിനും ആയിരിക്കും സുപ്രധാന റോളുകള്‍. ഇവരില്‍ ഒരാളായിരിക്കും വില്ലന്‍ വേഷം ചെയ്യുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. വളരെ ആശ്ചര്യപ്പെടുത്തുന്ന ഒരു പ്രൊജക്ട് ആണ് മമ്മൂട്ടി-മോഹന്‍ലാല്‍ സിനിമയെന്ന് ഈയടുത്ത് ഒരു അഭിമുഖത്തില്‍ കുഞ്ചാക്കോ ബോബന്‍ പറഞ്ഞിരുന്നു. മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള കഥയും കഥാപശ്ചാത്തലവും എക്‌സ്പീരിയന്‍സും ആയിരിക്കും ഈ സിനിമയെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉന്നത ഉദ്യോഗസ്ഥരുടെ പേരില്‍ പ്രചരിക്കുന്ന വീഡിയോ; മുന്നറിയിപ്പുമായി ആര്‍ബിഐ

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിച്ചേക്കും

വോട്ടെടുപ്പ്: പാലക്കാട് നിയോജക മണ്ഡലത്തില്‍ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍

ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കും. അനധികൃത കുടിയേറ്റക്കാരെ സൈന്യത്തെ ഉപയോഗിച്ച് നാടുകടത്തും: ഉറച്ച പ്രഖ്യാപനവുമായി ട്രംപ്

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയും തമ്മില്‍ കൂടിക്കാഴ്ച നടത്തി

അടുത്ത ലേഖനം
Show comments