Select Your Language

Notifications

webdunia
webdunia
webdunia
Sunday, 20 April 2025
webdunia

ഹനീഫ് അദേനി - മമ്മൂട്ടി ടീം വീണ്ടും; അമീറിനായി മമ്മൂട്ടി നൽകുന്നത് നാല് മാസത്തെ സമയം

ഹനീഫ് അദേനി
, വ്യാഴം, 17 ജനുവരി 2019 (10:58 IST)
മമ്മൂട്ടി - ഹനീഫ് അദേനി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഗ്രേറ്റ് ഫാദറും അബ്രഹാമിന്റെ സന്തതികളും മലയാളികൾക്ക് ഒരു ഹരം തന്നെയാണ്. വിജയക്കൊടി പാറിച്ച് അമ്പത് കോടി ക്ലബ്ബിൽ ഇടം നേടിയ ചിത്രങ്ങൾക്ക് ശേഷം വീണ്ടും ഈ ടീം ഒന്നിക്കുന്ന ചിത്രമാണ് അമീർ.
 
പ്രഖ്യപന വേളമുതൽ തന്നെ പ്രേക്ഷകർ ഏറ്റെടുത്ത ചിത്രമാണിത്. ചിത്രത്തിന്റെ സൂട്ടിംഗ് ഏപ്രിൽ അവസാനം ആരംഭിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ. 40 കോടിക്കടുത്ത് മുതല്‍ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നതെന്ന് സൂചനയുണ്ട്. 
 
മമ്മൂട്ടി ഈ ചിത്രത്തിനായി നൽകുന്നത് നാല് മാസത്തിലേറെയാണ്. പകുതിയിലേറെയും ദുബായ് കേന്ദ്രീകരിച്ച്‌ ഒരുങ്ങുന്ന ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പുകളില്‍ താരമെത്തും. അബ്രഹാമിന്റെ സന്തതികളിലെ പോലെ തിരക്കഥാകൃത്തിന്റെ റോളിലായിരിക്കും ഹനീഫ് അദേനി ചിത്രത്തിലുണ്ടാകുക. 
 
വിനോദ് വിജയനായിരിക്കും ചിത്രം സംവിധാനം ചെയ്യുന്നത്. ഒരുങ്ങുന്ന ഒരു അധോലോക നായകനായാണ് മമ്മൂട്ടി എത്തുന്നതെന്നാണ് സൂചന.മലയാളത്തിലെ ഏറ്റവും മികച്ച സ്‌റ്റൈലിഷ് ആക്ഷന്‍ ഡോണ്‍ ചിത്രമാകും ഇതെന്നാണ് വിവരം. ഇന്ത്യന്‍ സിനിമയിലെ മികച്ച സാങ്കേതിക വിദഗ്ധരായിരിക്കും ചിത്രത്തിനായി അണിനിരക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂക്കയുടെ നായികയായി മഞ്ജുവാര്യർ?- ആവേശത്തോടെ ആരാധകർ