Webdunia - Bharat's app for daily news and videos

Install App

ഷൂട്ടിംഗിനിടെ മമ്മൂട്ടിക്ക് പരുക്ക്; മുറിവേറ്റത് ആക്ഷന്‍ രംഗം ചെയ്യുമ്പോള്‍

ഷൂട്ടിംഗിനിടെ മമ്മൂട്ടിക്ക് പരുക്ക്; മുറിവേറ്റത് ആക്ഷന്‍ രംഗം ചെയ്യുമ്പോള്‍

Webdunia
ഞായര്‍, 18 ഫെബ്രുവരി 2018 (10:57 IST)
ബിഗ് ബഡ്‌ജറ്റ് ചിത്രമായ മാമാങ്കത്തിന്റെ ചിത്രീകരണത്തിനിടെ മമ്മൂട്ടിക്ക് പരുക്ക്. സംഘടന രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നതിനിടെയാണ് താരത്തിന് മുറിവ് പറ്റിയത്. പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.

സീനിന്റെ പെര്‍ഫെക്ഷന് വേണ്ടി സംഘട്ടന രംഗം റീ ഷൂട്ട് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മാമാങ്കം ദി മൂവി എന്ന ഫേസ്‌ബുക്ക് പേജിലൂടെയാണ് മമ്മൂട്ടിക്ക് പരുക്ക് പറ്റിയ വിവരം അറിയിച്ചത്.

നാല് വ്യത്യസ്ത ഗെറ്റപ്പുകളിള്‍ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്ന മാമാങ്കം സംവിധാനം ചെയ്യുന്നത് സജീവ് പിള്ളയാണ്. നാല് ഷെഡ്യുളുകളിലായി ചിത്രീകരിക്കുന്ന സിനിമയുടെ ചെലവ് 50 കോടിയോളം രൂപയാണ്. പതിനാറാം നൂറ്റാണ്ടില്‍ നിലനിന്നിരുന്ന മാമാങ്കം എന്ന അനുഷ്ഠാനത്തെ ആസ്പദമാക്കിയാണ് സിനിമ കഥ പറയുന്നത്.

എറണാകുളത്ത് സെറ്റിട്ടാണ് മാമാങ്കത്തിന്റെ പ്രധാന ഷെഡ്യൂള്‍ ചിത്രീകരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഇംഗ്ലീഷിലുമായി മാമാങ്കം മൊഴി മാറ്റുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

തഹാവൂര്‍ റാണയെ കൊച്ചിയില്‍ എത്തിക്കും; ഭീകരന്‍ നേരിൽ കണ്ടത് 13 മലയാളികളെ

ഐവിഎഫ് പിഴവില്‍ അപരിചിതന്റെ കുഞ്ഞിന് ജന്മം നല്‍കി!

ബീഹാറില്‍ മൂന്നു ദിവസത്തിനിടെ മിന്നലേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി

കുപ്പിവെള്ളത്തിൽ ചത്ത ചിലന്തി: നിർമ്മാണ കമ്പനിക്ക് ഒരു ലക്ഷം രൂപാ പിഴ

വിർച്വൽ അറസ്റ്റ് തട്ടിപ്പ്: 83 കാരന് 8.8 ലക്ഷം നഷ്ടപ്പെട്ടു

അടുത്ത ലേഖനം
Show comments