ഒരേ ഹോട്ടലിൽ അടുത്തടുത്ത മുറികളിലായി മോഹൻലാലും മമ്മൂട്ടിയും! - ചിത്രങ്ങൾ
ഇത് ആരാധകർക്ക് അപൂർവ്വനിമിഷം!
മലയാള സിനിമാപ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന രണ്ട് സിനിമകളാണ് കായംകുളം കൊച്ചുണ്ണിയും മാമാങ്കവും. കൊച്ചുണ്ണിയിൽ അതിഥി വേഷത്തിൽ മോഹൻലാൽ അഭിനയിക്കുന്നുണ്ട്. ഇതിന്റെ ഷൂട്ടിംഗ് മഗലാപുരത്ത് നടന്നു കൊണ്ടിരിക്കുകയാണ്. മെഗാസ്റ്റാർ മമ്മൂട്ടിയും മംഗലാപുരത്തുണ്ട്.
മാമാങ്കത്തിന്റെ ഷൂട്ടിംഗും നടക്കുന്നത് മംഗലാപുരത്താണ്. ഒരേസമയം മോഹൻലാലും മമ്മൂട്ടിയും മംഗലാപുരത്തുള്ളത് ആരാധകർക്ക് ആവേശമാണ് സമ്മാനിക്കുന്നത്. രണ്ടു പേരും ഒരേ ഹോട്ടലില്‍ ആണ് താമസിക്കുന്നത്. ഇരുവർക്കുമൊപ്പമുള്ള അണിയറ പ്രവർത്തകരുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഇറങ്ങിയ കൊച്ചുണ്ണിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ വൈറല്‍ ആയി മാറിയിരുന്നു. ഒരു റോമന്‍ യുദ്ധസേനാനിയുടെ വേഷം പോലെയാണ് പലരും അതിനെ ഉപമിച്ചത്. എന്നിരുന്നാലും മാമാങ്കത്തിലെ മമ്മൂക്കയുടെ ലുക്ക് ഇതുവരെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. വരും ദിവസങ്ങളില്‍ അതും പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിക്കും.