Mammootty: ഇനി വല്ല ഹോളിവുഡ് സിനിമയും..! സോഷ്യല്‍ മീഡിയയെ തീ പിടിപ്പിച്ച് മമ്മൂട്ടി; മെഗാസ്റ്റാറിന്റെ ചിത്രം കണ്ട് സിനിമാ താരങ്ങള്‍ പറയുന്നത് ഇങ്ങനെ
'മമ്മൂത്തീ' ജയസൂര്യ കമന്റ് ചെയ്തിരിക്കുന്നു
Mammootty: സോഷ്യല്‍ മീഡിയയില്‍ വൈറലായി മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ ചിത്രം. വെള്ള ടീഷര്‍ട്ടും ബ്‌ളൂ ജീന്‍സും അണിഞ്ഞ് തലയില്‍ കൗബോയ് ഹാറ്റും കണ്ണടയും ധരിച്ചു നില്‍ക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയെ തീ പിടിപ്പിച്ചിരിക്കുന്നത്. 'റാമ്പ്‌ളര്‍' എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചത്.
ദുല്‍ഖറിന്റെ അടുത്ത സുഹൃത്തും ഫൊട്ടോഗ്രാഫറുമായ ഷാനി ഷകിയാണ് ഈ ചിത്രം പകര്‍ത്തിയിരിക്കുന്നത്. വിജയ് യേശുദാസ്, ജയസൂര്യ, പേര്‍ളി മാണി, ശ്വേത മേനോന്‍ തുടങ്ങി നിരവധി സിനിമാ താരങ്ങള്‍ മെഗാസ്റ്റാറിന്റെ പുതിയ ചിത്രത്തെ പ്രശംസിച്ചിട്ടുണ്ട്. ഹോളിവുഡ് സിനിമയിലേക്കുള്ള പോക്കാണോ ഇതെന്ന് ആരാധകരും ചോദിക്കുന്നു.
'മമ്മൂത്തീ' ജയസൂര്യ കമന്റ് ചെയ്തിരിക്കുന്നു. 'എന്തൊക്കെയാ ഈ കൊച്ചു കേരളത്തില്‍ നടക്കുന്നത്? ഏഹ്' എന്നാണ് പേര്‍ളി മാണിയുടെ ഡയലോഗ്. 'ഓ മൈ ഗോഡ്...മമ്മൂക്ക' സിത്താര കൃഷ്ണകുമാര്‍ കുറിച്ചു. 'ജാഡ' എന്നാണ് ശ്വേത മേനോന്റെ കമന്റ്. സ്വാസിക, ഗായത്രി അരുണ്‍, ഷിയാസ് കരീം, മാളവിക മേനോന്‍ തുടങ്ങി ഒട്ടേറെ താരങ്ങളും ചിത്രത്തിനു താഴെ കമന്റ് ചെയ്തിട്ടുണ്ട്.