Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഷാജി കൈലാസനൊപ്പം മമ്മൂട്ടി, പുത്തന്‍ പടം വരുന്നു? സംവിധായകന് പറയാനുള്ളത്

ഷാജി കൈലാസനൊപ്പം മമ്മൂട്ടി, പുത്തന്‍ പടം വരുന്നു? സംവിധായകന് പറയാനുള്ളത്

കെ ആര്‍ അനൂപ്

, വ്യാഴം, 7 സെപ്‌റ്റംബര്‍ 2023 (09:25 IST)
വീണ്ടും ഷാജി കൈലാസും മമ്മൂട്ടിയും ഒന്നിക്കുമോ ? എന്നാണ് ആരാധകരും ആരാധകര്‍ ചോദിക്കുന്നത്. ദി കിംഗ് റിലീസായി 27 വര്‍ഷങ്ങള്‍ പിന്നിട്ട വേളയില്‍ ഇരുവരും ഒന്നിച്ചെത്തി കേക്ക് മുറിച്ച് ആഘോഷിച്ചിരുന്നു. ഷാജി കൈലാസ് കഴിഞ്ഞവര്‍ഷം നേരിട്ടെത്തി മമ്മൂട്ടിയെ കണ്ടത് വാര്‍ത്തയായി മാറിയിരുന്നു.1995 നവംബര്‍ 11നാണ് ദി കിംഗ് പ്രദര്‍ശനത്തിന് എത്തിയത്. മമ്മൂട്ടിയും ഷാജി കൈലാസും വീണ്ടും ഒന്നിക്കുമോ എന്ന ചോദ്യത്തിന്, ഷാജി കൈലാസ് ഒരു ചെറിയ സൂചന നല്‍കി. മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സംവിധായകന്‍ എഴുതിയ കുറിപ്പ് വായിക്കാം.
 
 'ഈ ദിവസം ഇന്ത്യന്‍ സിനിമയിലെ ഇതിഹാസങ്ങളില്‍ ഒരാള്‍ ജന്മദിനം ആഘോഷിക്കുന്നു. ഓരോ വര്‍ഷവും ജന്മദിനത്തില്‍ അദ്ദേഹം എന്നത്തേക്കാളും ചെറുപ്പമായി വളരുന്നത് എങ്ങനെയെന്ന് ചിത്രീകരിക്കുന്നു. എല്ലാ മലയാളികള്‍ക്കും ഒപ്പം എന്റെ പ്രിയപ്പെട്ട മമ്മൂക്കയ്ക്ക് ജന്മദിനാശംസകള്‍ നേരുന്നു. സര്‍വ്വശക്തന്‍ നിങ്ങളെ എല്ലാ വിജയങ്ങളും നല്‍കി അനുഗ്രഹിക്കട്ടെ, വരും ദിവസങ്ങളില്‍ കൂടുതല്‍ സിനിമകള്‍ക്കായി നമുക്ക് വീണ്ടും ഒന്നിക്കാന്‍ ആവട്ടെ എന്ന് പ്രതീക്ഷിക്കുന്നു',-ഷാജി കൈലാസ് കുറിച്ചു.
 
ആദ്യ അവസാനം പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ചിത്രം ആയിരിക്കുമെന്ന് എന്ന സൂചന നല്‍കിക്കൊണ്ട് ഹണ്ട് ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.1.27 മിനിറ്റ് ട്രെയ്‌ലറില്‍ ഭാവന നിറഞ്ഞുനില്‍ക്കുന്നു. ഓരോ ഫ്രയിമിലും നിഗൂഢത ആവോളം നിറച്ചാണ് സംവിധായകന്‍ ഷാജി കൈലാസ് ഹണ്ട് ഒരുക്കിയിരിക്കുന്നത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'എന്റെ സൂപ്പർസ്റ്റാർ', പിറന്നാൾ ദിനത്തിൽ മമ്മൂട്ടിയ്ക്ക് ആശംസകളുമായി 'പുഴു' സംവിധായിക രത്തീന