അമുദവനെ ‘പഠിപ്പിച്ച’ സാധന, താരജാഡയില്ലാതെ അനുകരിക്കുന്ന മമ്മൂട്ടി!

പാപ്പ എങ്ങനെയെന്ന് അമുദവന്‌ സാധന പറഞ്ഞ് കൊടുക്കുന്നു, ശ്രദ്ധയോടെ കേട്ടിരിക്കുന്ന, അനുകരിക്കുന്ന മമ്മൂട്ടി!

എസ് ഹർഷ

വെള്ളി, 25 ജനുവരി 2019 (09:24 IST)
മമ്മൂട്ടി ആരാധകർക്ക് പുറമേ സിനിമ പ്രേമികളും ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമായി മാറിയിരിക്കുകയാണ് പേരൻപ്. അമുദവൻ എന്ന അച്ഛൻ കഥാപാത്രമായി മമ്മൂട്ടി എത്തുന്ന ചിത്രത്തിൽ സാധനയാണ് മകളുടെ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. റാമിന്റെ സംവിധാനത്തിലൊരുങ്ങുന്ന നാലാമത്തെ ചിത്രമാണിത്.
 
ലോകസിനിമാപ്രേക്ഷകരുടെ കൈയടി നേടിയ പേരന്‍പ് റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. പേരൻപ് മൂവി മേക്കിങ് വിഡീയോയിലെ ഒരു മനോഹരമായ ഒരു ദൃശ്യം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. 
 
സ്‌പാസ്റ്റിക്‌ പരാലിസിസ്‌ എന്ന സവിശേഷ ശാരീരിക, വൈകാരികാവസ്ഥയിലുള്ള പെണ്‍കുട്ടിയുടെ അച്ഛനാണ്‌ അമുദവൻ. തന്റെ ശാരീരിക അവസ്ഥ മമ്മൂട്ടിക്ക് മനസ്സിലാക്കി കൊടുക്കുന്ന സാധനയെ വീഡിയോയിൽ കാണാം. സാധന പറയുന്നത് ശ്രദ്ധയോടെ കേട്ടിരിക്കുകയും അതേപോലെ അനുകരിക്കുകയും ചെയ്യുന്ന മമ്മൂട്ടിയുടെ ദൃശ്യം വൈറലാവുകയാണ്.
 
ചിത്രത്തിന്റേതായിറങ്ങിയ ടീസറും ട്രെയിലറും ഉൾപ്പെടെ എല്ലാത്തിനും മികച്ച സ്വീകരണമായിരുന്നു പ്രേക്ഷകർ നൽകിയത്. ദേശീയ അവാര്‍ഡ് ജേതാവ് റാമിന്റെ നാലാമത്തെ ചിത്രമായ പേരന്‍പ് രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പേ ചിത്രീകരണം ആരംഭിച്ചതാണ്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ലൊക്കേഷനിലെ ആ 25 ദിവസങ്ങൾ; പേരൻപ് സംവിധായകൻ പറയുന്നു