Select Your Language

Notifications

webdunia
webdunia
webdunia
webdunia

'യാത്ര'യുമായി മമ്മൂട്ടി ഉടൻ; തെലുങ്കിലേക്കുള്ള മടങ്ങിവരവ് ചുമ്മാതല്ല

'യാത്ര'യുമായി മമ്മൂട്ടി ഉടൻ; തെലുങ്കിലേക്കുള്ള മടങ്ങിവരവ് ചുമ്മാതല്ല

'യാത്ര'യുമായി മമ്മൂട്ടി ഉടൻ; തെലുങ്കിലേക്കുള്ള മടങ്ങിവരവ് ചുമ്മാതല്ല
, വെള്ളി, 2 നവം‌ബര്‍ 2018 (08:46 IST)
വൈഎസ് രാജശേഖര്‍ റെഡ്ഡിയായി മമ്മൂട്ടി വേഷമിടുന്ന 'യാത്ര'യുടെ ചിത്രീകരണം പൂർത്തിയായി. മഹി രാഘവ് സംവിധാനം ചെയ്യുന്ന മെഗാസ്‌റ്റാറിന്റെ ചിത്രത്തിന്റെ പുതിയ പോസ്‌റ്ററാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. ഫാൻ മേഡ് പോസ്‌റ്ററുകളും ഏറെയാണ്. മുപ്പത് കോടി മുടക്കിലെടുക്കുന്ന ചിത്രത്തിൽ വൻതാരനിരയാണുള്ളത്.
 
നീണ്ട 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടി തെലുങ്ക് സിനിമാ ലോകത്തിലേക്ക് മടങ്ങിവന്നിരിക്കുന്നത്. മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയ ജീവിതമാണ് ചിത്രത്തിൽ പറയുന്നത്‍. 70എംഎം എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ വിജയ് ഛില്ല, ശശി ദേവിറെഡ്ഡി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും മഹി വി രാഘവ് ആണ്. സത്യന്‍ സൂര്യന്‍ ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് എഡിറ്റിംഗ്.
 
2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്താന്‍ സഹായിച്ച, വൈഎസ്‌ആര്‍ നയിച്ച 1475 കി മീ പദയാത്ര ചിത്രത്തിന്റെ പ്രധാന ഭാഗമാണ്. ഇപ്പോള്‍ പുറത്തുവന്ന 'സമരശംഘം' എന്ന ഗാനത്തില്‍ ദൃശ്യവല്‍ക്കരിച്ചിരിക്കുന്നതും ഈ പദയാത്രയാണ്. ഡിസംബർ 21ന് ചിത്രം തിയേറ്ററിലെത്തിക്കാനുള്ള ആസൂത്രണത്തിലാണ് അണിയറപ്രവർത്തകർ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടി ‘Draമാ’യുടെ 3 സീന്‍ കണ്ടു, മൊത്തം കാണാന്‍ അദ്ദേഹം വാശിപിടിച്ചു!