Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടി പ്രതിഫലം ഉയര്‍ത്തുന്നു, കൂടുതല്‍ സെലക്‍ടീവാകാന്‍ മെഗാസ്റ്റാര്‍ !

മമ്മൂട്ടി പ്രതിഫലം ഉയര്‍ത്തുന്നു, കൂടുതല്‍ സെലക്‍ടീവാകാന്‍ മെഗാസ്റ്റാര്‍ !
, വ്യാഴം, 7 മാര്‍ച്ച് 2019 (15:00 IST)
‘ഫേസ് ഓഫ് ഇന്ത്യന്‍ സിനിമ’ എന്നാണ് ഇപ്പോള്‍ മഹാനടന്‍ മമ്മൂട്ടിയുടെ വിശേഷണം. അസാധാരണമായ കഥകള്‍ പറയുന്ന സിനിമകളാണ് ഇപ്പോള്‍ മമ്മൂട്ടി ചെയ്യുന്നത്. അതുകൊണ്ടുതന്നെ, എപ്പോഴും അപ്രതീക്ഷിതമായതാണ് മമ്മൂട്ടിയില്‍ നിന്ന് ഏവരും പ്രതീക്ഷിക്കുന്നതും.
 
ഓരോ വര്‍ഷവും അഞ്ചിലധികം മമ്മൂട്ടിച്ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്താറുണ്ട്. അതില്‍ കൂടുതലും വന്‍ ഹിറ്റുകളും ആകാറുണ്ട്. ഹിറ്റാകാത്ത സിനിമകള്‍ പോലും കലാപരമായ ഔന്നത്യം പുലര്‍ത്തുന്നവയായിരിക്കും. ശരാശരിയില്‍ താഴെ നില്‍ക്കുന്ന സിനിമകളൊന്നും മമ്മൂട്ടിയുടേതായി ഉണ്ടാകാറില്ല.
 
ഇപ്പോള്‍ അന്യഭാഷാചിത്രങ്ങളായ ‘യാത്ര’, ‘പേരന്‍‌പ്’ എന്നീ വന്‍ ഹിറ്റുകള്‍ കഴിഞ്ഞ് നില്‍ക്കുന്ന ഈ സമയത്ത് മെഗാതാരം പുതിയ ചില തീരുമാനങ്ങള്‍ കൈക്കൊണ്ടിരിക്കുന്നു എന്നാണ് സൂചന. സിനിമകളുടെ എണ്ണം കുറയ്ക്കുകയും നിലവാരം ഉയര്‍ത്തുകയും ചെയ്യുക എന്ന തീരുമാനം അദ്ദേഹം സ്വീകരിച്ചിരിക്കുന്നു എന്നാണ് അറിയാന്‍ കഴിയുന്നത്. ഉയര്‍ന്ന നിലവാരത്തിലുള്ള തിരക്കഥകള്‍ക്ക് മാത്രം സമയം ചെലവഴിക്കാനുള്ള തീരുമാനമാണ് അത്.
 
അതുകൊണ്ടുതന്നെ, ഇപ്പോഴത്തേതില്‍ നിന്ന് പ്രതിഫലം ഉയര്‍ത്താനും മമ്മൂട്ടി തയ്യാറായേക്കുമെന്നാണ് സൂചന. പ്രതിഫലം ഉയരുന്നതോടെ തന്നെ ആവശ്യമുള്ളവര്‍ക്ക് മാത്രം താന്‍ അവൈലബിളാവുക എന്ന നയം പ്രാവര്‍ത്തികമാക്കാനാവുമെന്ന് മമ്മൂട്ടി കരുതുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
 
എന്നാല്‍, ഒന്നാന്തരം കഥ ആയിരിക്കുകയും ബജറ്റ് പരിമിതി ഉണ്ടായിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ തന്‍റെ പ്രതിഫലം ഒരു ഇഷ്യൂ ആയി മമ്മൂട്ടി പരിഗണിക്കുകയുമില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘കഥ കുഗ്രാമത്തിൽ ആണെങ്കിലും നായിക നല്ല ആപ്പിൾ പോലെയിരിക്കണം, ആദ്യ കാഴ്ചയിൽ തന്നെ നായകന് അന്തം വിടാൻ കഴിയണം’ - വൈറൽ കുറിപ്പ്