താൻ സുന്ദരനാണ്, ഓരോ സ്ത്രീയും കൊതിക്കുമെന്ന് സലിംകുമാർ
സൗന്ദര്യമെന്ന് കേട്ടാൽ മലയാളികൾ ആദ്യം പറയുക മമ്മൂട്ടിയുടെ പേരായിരിക്കും. ആരാധകർക്ക് മാത്രമല്ല സഹനടന്മാർക്കും നടിമാർക്കും മമ്മൂട്ടിയുടെ സൗന്ദര്യത്തെ പുകഴ്ത്താനെ സമയമുള്ളു. സൗന്ദര്യമെന്നാൽ മമ്മൂട്ടിയാണെന്ന് സലിംകുമാർ പറയുന്നു. മാതൃകാ പുരുഷനാണ് മമ്മൂക്
സൗന്ദര്യമെന്ന് കേട്ടാൽ മലയാളികൾ ആദ്യം പറയുക മമ്മൂട്ടിയുടെ പേരായിരിക്കും. ആരാധകർക്ക് മാത്രമല്ല സഹനടന്മാർക്കും നടിമാർക്കും മമ്മൂട്ടിയുടെ സൗന്ദര്യത്തെ പുകഴ്ത്താനെ സമയമുള്ളു. സൗന്ദര്യമെന്നാൽ മമ്മൂട്ടിയാണെന്ന് സലിംകുമാർ പറയുന്നു. മാതൃകാ പുരുഷനാണ് മമ്മൂക്കയെന്നും സലിംകുമാർ പറയുന്നു.
മമ്മൂട്ടി ഒരു കുടുംബ നാഥനെയാണ് അവതരിപ്പിക്കുന്നത് എന്നിരിക്കട്ടെ, അദ്ദേഹമായിരിക്കും മാതൃകാ കുടുംബ നാഥന്‍. ആ കഥാപാത്രം കുടുംബത്തിനു വേണ്ടി ജീവിക്കും, മരിക്കും. ഓരോ സ്ത്രീയും കൊതിക്കും തന്റെ ഭര്‍ത്താവ് അതുപോലെയായിരുന്നുവെങ്കില്‍ എന്ന്. അതുകൊണ്ട് ധൈര്യമായി മമ്മൂട്ടിയുടെ പേര് സൗന്ദര്യത്തിന്റെ പര്യായമായി പറയാം.
താനും സുന്ദരനാണെന്നും അതില്‍ താന്‍ അഹങ്കരിക്കുന്നുണ്ടെന്നും സലീം കുമാര്‍ പറഞ്ഞു. വെളുവെളെ ഇരിക്കുന്നതല്ല സൗന്ദര്യം. വെളുത്തിരിക്കുന്ന ഒരു സുന്ദരി പച്ചത്തെറി പറഞ്ഞാല്‍ അവളെ ആരെങ്കിലും സുന്ദരി എന്ന് വിളിക്കുമോ എന്ന് സലീം കുമാര്‍ ചോദിക്കുന്നു.