Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാലം മാറും, അവാർഡ് നിശകളും, എന്നാലും രഞ്ജിതിന് അന്നും ഇന്നും മമ്മൂട്ടി തന്നെ നമ്പർ വൺ!

മോഹൻലാലിനെ വേദിയിലിരുത്തി ഇഷ്ടതാരത്തെ ചോദിച്ചാൽ എല്ലാവരും പറയുന്ന ഉത്തരം, ‘ലാലേട്ടൻ’ - അവിടെയാണ് രഞ്ജിത് വ്യത്യസ്തനാകുന്നത്

കാലം മാറും, അവാർഡ് നിശകളും, എന്നാലും രഞ്ജിതിന് അന്നും ഇന്നും മമ്മൂട്ടി തന്നെ നമ്പർ വൺ!
, ബുധന്‍, 6 മാര്‍ച്ച് 2019 (09:17 IST)
ഇന്ത്യന്‍ സിനിമയില്‍ നിരവധി ആരാധകരുളള സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് മോഹന്‍ലാല്‍. നടനവിസ്മയമായ ലാലേട്ടന്റെ സിനിമകള്‍ക്കായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. നിരവധി സെലിബ്രിറ്റി ആരാധകരും ഇദ്ദേഹത്തിനുണ്ട്. 
 
അതേ ആരാധകവലയം തന്നെയാണ് മെഗാസ്റ്റാർ മമ്മൂട്ടിക്കുമുള്ളത്. നടിമാരിൽ മോഹൻലാലിന്റെ ഏറ്റവും വലിയ ആരാധിക മഞ്ജു വാര്യർ ആണെങ്കിൽ മമ്മൂട്ടിയുടെ ഏറ്റവും വലിയ ആരാധിക അനു സിതാര ആണ്. പല സ്റ്റേജുകളിലും അവാർഡ് നിശകളിലും ഇരുനടിമാരും ഇത് തുറന്നു പറഞ്ഞിട്ടുമുണ്ട്. 
 
വനിത, ഏഷ്യാനെറ്റ് തുടങ്ങിയ അവാർഡ് നിശകളിൽ തമിഴ് താരങ്ങളും പങ്കെടുക്കാറുണ്ട്. പ്രത്യേക അതിഥിയായി വിജയ്, ധനുഷ്, സൂര്യ, കാജൽ അഗർവാൾ തുടങ്ങിയ താരങ്ങൾ കേരളത്തിലെത്താറുമുണ്ട്. അവാർഡ് വാങ്ങാനെത്തുന്ന താരങ്ങൾ എല്ലായ്പ്പോഴും നേരിടുന്ന ഒരു ചോദ്യമാണ് ‘ആരാണ് ഇഷ്ട മലയാളി നടൻ?‘. മമ്മൂട്ടി അല്ലെങ്കിൽ മോഹൻലാൽ പങ്കെടുക്കുന്ന വേദിയിലായിരിക്കണം ഈ ചോദ്യമെന്നതും നിർബന്ധമാണ്. 
 
മമ്മൂട്ടി ആണ് സദസിലിരിക്കുന്നതെങ്കിൽ വന്ന നടീനടന്മാർ ‘അദ്ദേഹത്തെ വാനോളം പുകഴ്ത്തും.’ മോഹൻലാൽ ആണെങ്കിൽ ‘മോഹൻലാൽ സാറിനെ റൊമ്പ പുടിക്കും. അദ്ദേഹമാണ് എന്റെ ഇഷ്ടനടൻ’ എന്ന് പറയും. ഇത് വളരെ കാലങ്ങളായി അവാർഡ് നിശകളിൽ കണ്ട് വരുന്ന ഒരു ശീലമാണ്. 
 
എന്നാൽ, അവിടെയാണ് സംവിധായകൻ രഞ്ജിത് വ്യത്യസ്തനാകുന്നത്. മോഹന്‍ലാലിന്റെ സിനിമ ജീവിതത്തെ ആസ്പദമാക്കി ഒരു ചാനൽ അവതരിപ്പിച്ച ലാല്‍ സലാം എന്ന പരിപാടിയിൽ അതിഥിയായി എത്തിയ രഞ്ജിത് പറഞ്ഞത് മമ്മൂട്ടി എന്നായിരുന്നു. 'ഞാനോ മമ്മൂട്ടിയോ?' എന്നായിരുന്നു മോഹന്‍ലാലിന്റെ ചോദ്യം. ഒട്ടും ആലോചിക്കാതെ രഞ്ജിത് പറഞ്ഞു മമ്മൂട്ടി !.  
 
കഴിഞ്ഞ ദിവസം, തമിഴ് നടൻ ധനുഷ് ഒരു അവാർഡ് ചടങ്ങിനായി കേരളത്തിലെത്തിയപ്പോഴും ഇതേ ചോദ്യം അദ്ദേഹം അഭിമുഖീകരിച്ചു. മമ്മൂട്ടി ഓർ മോഹൻലാൽ എന്ന ചോദ്യത്തിന് ‘മോഹൻലാൽ’ എന്നായിരുന്നു ധനുഷിന്റെ ഉത്തരം. സദസില്‍ മോഹന്‍ലാലിനെ സാക്ഷിനിര്‍ത്തി കൊണ്ടായിരുന്നു ധനുഷിന്റെ മറുപടി വന്നത്. 
 
രഞ്ജിത് സംവിധാനം ചെയ്ത ചിത്രങ്ങളിൽ മോഹൻലാലും മമ്മൂട്ടി നായകന്മാരായിട്ടുണ്ട്. മോഹന്‍ലാലിനെ നായകനാക്കി ആറ് സിനിമകള്‍ സംവിധാനം ചെയ്തപ്പോള്‍ മമ്മൂട്ടിക്കൊപ്പം ഏഴ് സിനിമകള്‍ ചെയ്തു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മേരാനാം ഷാജി, ഞെട്ടിക്കാന്‍ മമ്മൂട്ടി; സസ്‌പെന്‍സ് ഇവിടെ തകരുന്നു!