Webdunia - Bharat's app for daily news and videos

Install App

'ജോഷീ... അടുത്ത സിനിമയിൽ ഇവളാണ് എന്റെ നായിക': മമ്മൂട്ടിയുടെ പ്രഖ്യാപനം

നിഹാരിക കെ എസ്
ബുധന്‍, 6 നവം‌ബര്‍ 2024 (11:02 IST)
തങ്ങളുടെ കുടുംബങ്ങളെ ഇല്ലാതാക്കിയ പൊലീസ് ഓഫീസറെയും മക്കളെയും വകവരുത്താൻ, കടുത്ത പ്രതികാരദാഹവുമായി ജയിൽശിക്ഷ കഴിഞ്ഞിറങ്ങുന്ന നാൽവർ സംഘത്തിലെ ഒരാൾ, പോലീസ് ഓഫീസർ പറയുന്ന രഹസ്യത്തെത്തുടർന്ന് മറ്റു മൂന്നു പേരുടെയും ശത്രുവാകുന്നു. അതാണ് മമ്മൂട്ടി ചിത്രം കൗരവറിന്റെ കഥ. ലോഹിതദാസിന്റെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്ത കൗരവർ എക്കാലത്തെയും മലയാളത്തിലെ ഹിറ്റ് സിനിമകളിൽ ഒന്നാണ്. 
 
ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി അഞ്‍ജു ആയിരുന്നു അഭിനയിച്ചത്. ഇപ്പോഴിതാ, താൻ കൗരവർ എന്ന സിനിമയിലേക്ക് വന്നത് എങ്ങനെയെന്ന് അഞ്‍ജു തുറന്നു പറയുന്നു. ഗൃഹലക്ഷ്‍മിക്ക് നൽകിയ ഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അഞ്‍ജു പ്രഭാകർ. അഴകൻ എന്ന ചിത്രത്തിൽ നിന്നും അഞ്‍ജുവിനെ ഒഴിവാക്കിയത് മമ്മൂട്ടി ആയിരുന്നു. ചെറിയ കുട്ടിയാണെന്ന് പറഞ്ഞായിരുന്നു ഇത്. എന്നാൽ, പിന്നീട് നീലഗിരിയുടെ ലൊക്കേഷനിൽ വെച്ച് അഞ്‍ജുവിനെ നേരിൽ കണ്ട മമ്മൂട്ടി കൗരവറിലേക്ക് ഇവരെ നിർദേശിക്കുകയായിരുന്നു.
 
'അഴകനിൽ ഞാൻ ആയിരുന്നു നായിക ആകേണ്ടിയിരുന്നത്. എന്നാൽ, ചെറിയ കുട്ടി ആണെന്ന് പറഞ്ഞ് മമ്മൂട്ടി എന്നെ ഒഴിവാക്കി. നീലഗിരിയുടെ ലൊക്കേഷനിൽ വെച്ച് അദ്ദേഹം എന്നെ കണ്ടപ്പോൾ 'അയ്യോടി, നീ ഇത്ര വലിയ പെൺകുട്ടി ആയോ?' എന്ന് ചോദിച്ചു. 'നിന്നെ അഴകനിൽ വേണ്ടെന്ന് ആരാ പറഞ്ഞത് എന്ന് അറിയാമോ' എന്നദ്ദേഹം ചോദിച്ചു. 'എനിക്കറിയാം മമ്മൂക്ക അല്ലേ' എന്ന് ഞാൻ ചോദിച്ചു. ഇതോടെ, അദ്ദേഹം എന്നോട് സോറി പറഞ്ഞു. ഒപ്പം, ജോഷിയെ വിളിച്ച് 'എന്റെ അടുത്ത ചിത്രത്തിൽ ഇവളാണ് നായിക' എന്ന് പ്രഖ്യാപിക്കുകയും ചെയ്തു', അഞ്‍ജു പറയുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Israel vs Iran: ഇറാന്റെ തന്ത്രപ്രധാനമേഖലകള്‍ ഇസ്രായേല്‍ ലക്ഷ്യമിടുന്നുവെന്ന് റിപ്പോര്‍ട്ട് , പശ്ചിമേഷ്യ യുദ്ധത്തിലേക്കോ?,മേഖലയിലെ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം വെട്ടിച്ചുരുക്കി യു എസ്

ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് അനാശാസ്യ കേന്ദ്രം; ഒരു കസ്റ്റമര്‍ക്ക് 3,500 രൂപ വരെ ! കൊടുക്കുക 1000 രൂപ

വയനാട്ടില്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 85 പേര്‍ക്ക് പരുക്ക്

കപ്പലിന് തീ പിടിച്ചിട്ട് മൂന്നുദിവസം കഴിഞ്ഞു; കാണാതായ നാല് ജീവനക്കാരെ കുറിച്ച് ഒരു സൂചന പോലും ലഭിച്ചിട്ടില്ല

അടുത്ത ലേഖനം
Show comments