Webdunia - Bharat's app for daily news and videos

Install App

മമ്മൂക്കാ... അങ്ങ് ഒരു അത്ഭുതം ആണ്, സെറ്റിലുണ്ടായിരുന്ന എല്ലാവരുടെയും പേര് അദ്ദേഹത്തിന് അറിയാമായിരുന്നു - വൈറൽ കുറിപ്പ്

2 മണിക്കൂറോളം ഒറ്റനിൽപ്പ്, സെറ്റിലെ എല്ലാവരുടെയും പേരെടുത്ത് പറഞ്ഞ് മമ്മൂട്ടി! - വൈറൽ കുറിപ്പ്

Webdunia
വ്യാഴം, 7 മാര്‍ച്ച് 2019 (08:32 IST)
മധുരരാജയുടെ പാക്ക്അപ് ദിനം അവതാരകനായി എത്തി വൈശാഖിനെയും ഉദയ്കൃഷ്ണയെയും ഞെട്ടിച്ച മമ്മൂട്ടിയുടെ കഥ കേട്ട് കോരിത്തരിച്ചിരിക്കുകയാണ് ആരാധകർ. നടനും അവതാകരനുമായ പ്രശാന്ത് ആണ് ഈ വിവരം ആരാധകരുമായി പങ്കുവച്ചത്. പരിപാടിയിൽ അവതാരകനായി എന്ന് മാത്രമല്ല, രണ്ട് മണിക്കൂറോളം ഒറ്റ നിൽപ്പ് നിന്ന് സെറ്റിലുണ്ടായിരുന്ന എല്ലാവരുടെയും പേരെടുത്ത് വിളിച്ച് അഭിനന്ദനം അറിയിച്ച് എല്ലാവരുമായി സെൽഫി എടുത്തു പിരിയുകയായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു. 
 
പ്രശാന്തിന്റെ കുറിപ്പ് വായിക്കാം:
 
"മോനെ പ്രശാന്തേ.."ഒരു കള്ളച്ചിരിയോടെ വൈശാഖും ഉദയേട്ടനും എന്നെ അരികിലേക്ക് വിളിച്ചു..
ആഘോഷിക്കാൻ നിന്ന എന്നെ പണിയെടുപ്പിക്കാൻ ഉള്ള വിളിയാണ് എന്ന് ഒറ്റനോട്ടത്തിൽ എനിക്ക് പിടികിട്ടി..
നൂറോളം ദിവസം ഷൂട്ട് ചെയ്ത 'മധുരരാജയുടെ' ഓഡിയോ ലോഞ്ച് & packup പാർട്ടി anchor ചെയ്യാൻ ഉള്ള വിളി ആണ്.. പെട്ടൂ..
 
ഞങ്ങൾ മൂവരും planningലേക്ക് കടന്നു.. "നീ അവിടെ ഇരിക്ക് ,ഇന്ന് ഞാൻ അവതാരകനാകാം" 
ഘനാഗാഭീര്യമുള്ള ശബ്ദം കേട്ട് ഞങ്ങൾ തല ഉയർത്തി..എന്റെ കയ്യിൽ നിന്നും മൈക്ക് വാങ്ങി അദ്ദേഹം സ്റ്റേജിലേക്ക് ആവേശത്തോടെ നടന്നു കയറി.. ക്ഷിണം വകവെയ്ക്കാതെ,കാണികളുടെ എനർജി ആവാഹിച്ച് അദ്ദേഹം തുടങ്ങി..
2മണിക്കൂറോളം ഒറ്റനില്പിൽ നിന്ന്,എല്ലാ crew members നേയും പേരെടുത്തു വിളിച്ചു,വിശേഷം പങ്ക് വച്ച്, സെൽഫി എടുത്ത് ആ രാത്രി അദ്ദേഹം അവിസ്മരണീയം ആക്കി..
 
തങ്ങളുടെ പേരും ചെയ്ത ജോലികളും മമ്മുക്കയ്ക്ക് അറിയാമായിരുന്നു എന്ന് തിരിച്ചറിഞ്ഞ പലരും അത്ഭുതപ്പെട്ടു.. മമ്മൂക്കാ.. അങ്ങ് ഒരു അത്ഭുതം ആണ്.. സിനിമയെ പുണരാൻ ഉള്ള ഞങ്ങളുടെ യാത്രയിലെ പ്രചോദനം..

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടല്‍; അഞ്ചു ഭീകരരെ സുരക്ഷാസേന വധിച്ചു

ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണം ബാങ്കിലേക്ക്; പ്രതിവര്‍ഷം പലിശയായി ലഭിക്കുന്നത് 10കോടിയോളം രൂപ

ആന എഴുന്നെള്ളിപ്പിന് നിയന്ത്രണങ്ങള്‍: ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

മുംബൈയില്‍ നാവികസേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടുമായി കൂട്ടിയിടിച്ച് അപകടം; 13 പേര്‍ മരിച്ചു

വയനാട് ദുരന്തബാധിതരോട് മുടങ്ങിയ തവണകളുടെ തുക ഉടന്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ട് കെഎസ്എഫ്ഇയുടെ നോട്ടീസ്

അടുത്ത ലേഖനം
Show comments