Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിയുടെ കോട്ടയം കുഞ്ഞച്ചന്‍ പൊളിയുമോ എന്ന പേടി നിര്‍മാതാവിന് ഉണ്ടായിരുന്നു; തിയറ്ററുകളെടുത്തത് വെറും രണ്ടാഴ്ചത്തേക്ക് മാത്രം !

മമ്മൂട്ടിയുടെ കോട്ടയം കുഞ്ഞച്ചന്‍ പൊളിയുമോ എന്ന പേടി നിര്‍മാതാവിന് ഉണ്ടായിരുന്നു; തിയറ്ററുകളെടുത്തത് വെറും രണ്ടാഴ്ചത്തേക്ക് മാത്രം !
, ചൊവ്വ, 15 മാര്‍ച്ച് 2022 (20:12 IST)
1990 ല്‍ റിലീസ് ചെയ്ത സിനിമയാണ് കോട്ടയം കുഞ്ഞച്ചന്‍. മമ്മൂട്ടിയുടെ ഏറ്റവും മികച്ച അച്ചായന്‍ വേഷങ്ങളില്‍ ഒന്നാണ് കോട്ടയം കുഞ്ഞച്ചനിലേത്. ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ ടി.എസ്.സുരേഷ് ബാബുവാണ് ചിത്രം സംവിധാനം ചെയ്തത്. പ്രശസ്തനായ ആരോമ മണിയാണ് കോട്ടയം കുഞ്ഞച്ചന്‍ നിര്‍മ്മിച്ചത്. 
 
കോട്ടയം കുഞ്ഞച്ചന്‍ ഒരു ശരാശരി സിനിമയായി ഒതുങ്ങുമെന്നാണ് ചിത്രത്തിന്റെ പ്രിവ്യു കണ്ട് അന്ന് നിര്‍മാതാവ് ആരോമ മണി പറഞ്ഞത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു അഭിമുഖത്തില്‍ ടി.എസ്.സുരേഷ് ബാബു തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 
 
കോട്ടയം കുഞ്ഞച്ചന്‍ റിലീസ് ചെയ്യേണ്ട ദിവസം അടുത്തു. നിര്‍മാതാവ് ആരോമ മണി ചേട്ടന്‍ സിനിമ കണ്ടു. ചേട്ടന് സിനിമ ഇഷ്ടമായില്ല. രണ്ടാഴ്ചയേ ചിത്രം തിയറ്ററില്‍ കളിക്കൂ എന്ന് മണി ചേട്ടന്‍ പറഞ്ഞു. രണ്ടാഴ്ചയ്‌ക്കേ തിയറ്ററുകള്‍ എടുക്കുന്നുള്ളൂ എന്നാണ് നിര്‍മാതാവ് സിനിമ കണ്ട് പറഞ്ഞത്. ഇതെല്ലാം കേട്ട് തനിക്ക് ആകെ നിരാശയും വിഷമവും തോന്നിയെന്ന് സുരേഷ് ബാബു ഓര്‍ക്കുന്നു. പിന്നീട് സിനിമ പുറത്തിറങ്ങി. സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായി. രണ്ടാഴ്ച ഓടിക്കാന്‍ ഇറക്കിയ ചിത്രം പിന്നീട് പല തിയറ്ററുകളിലും നൂറ് ദിവസത്തില്‍ കൂടതല്‍ പ്രദര്‍ശിപ്പിച്ചെന്നും സുരേഷ് ബാബു പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി ഒടിടി ലോകത്ത് ചിലതൊക്കെ സംഭവിക്കും, പുത്തന്‍ പ്രഖ്യാപനവുമായി ഷാരൂഖ് ഖാന്‍