Webdunia - Bharat's app for daily news and videos

Install App

അയ്യപ്പനില്‍ പൃഥ്വിക്കൊപ്പം മമ്മൂട്ടിയോ മോഹന്‍ലാലോ?

Webdunia
തിങ്കള്‍, 19 നവം‌ബര്‍ 2018 (11:40 IST)
ഓഗസ്റ്റ് സിനിമാസിന്‍റെ ബാനറില്‍ പൃഥ്വിരാജ് നായകനാകുന്ന ‘അയ്യപ്പന്‍’ അഞ്ച് ഭാഷകളില്‍ റിലീസ് ചെയ്യും. നിര്‍മ്മാതാവ് ഷാജി നടേശന്‍ അറിയിച്ചതാണ് ഇക്കാര്യം.
 
ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം 50 കോടിയോളം മുതല്‍മുടക്കിലാണ് ഒരുങ്ങുന്നത്. അയ്യപ്പന്‍ എന്ന രാജകുമാരന്‍റെ, യോദ്ധാവിന്‍റെ, വിപ്ലവകാരിയുടെ ജീവിതമാണ് ഈ സിനിമ പറയുന്നത്.
 
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ അയ്യപ്പന്‍ പുറത്തിറങ്ങും. ഒരു ഇംഗ്ഗ്ലീഷ് പതിപ്പും ആലോചനയിലുണ്ട്. അതേസമയം, മലയാളത്തിന്‍റെ അഭിമാന നക്ഷത്രങ്ങളായ മമ്മൂട്ടിയോ മോഹന്‍ലാലോ ഈ സിനിമയുമായി സഹകരിക്കുമോ എന്ന ചോദ്യം ആരാധകര്‍ ഉയര്‍ത്തിയിട്ടുണ്ട്.
 
ഇരുവരില്‍ ആരെങ്കിലും ഒരാള്‍ ഈ സിനിമയില്‍ അഭിനയിച്ചേക്കാനുള്ള സാധ്യതയാണ് തേടുന്നത്. എന്നാല്‍ ഇപ്പോള്‍, അതേക്കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമല്ല.
 
ഓഗസ്റ്റ് സിനിമാസുമായി വളരെ അടുപ്പം പുലര്‍ത്തുന്നയാളാണ് മമ്മൂട്ടി. പൃഥ്വിരാജുമായി മികച്ച സൌഹൃദം സൂക്ഷിക്കുന്നയാളാണ് മോഹന്‍ലാല്‍. അതുകൊണ്ടുതന്നെ മമ്മൂട്ടിയോ ലാലോ അല്ലെങ്കില്‍ രണ്ടുപേരും ഒരുമിച്ചോ അയ്യപ്പനില്‍ പ്രത്യക്ഷപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
 
2020 ജനുവരിയില്‍ ആണ് അയ്യപ്പന്‍ റിലീസ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

'ശ്രദ്ധിക്കണം'; ഡൊണാള്‍ഡ് ട്രംപ് സുരക്ഷിതനല്ലെന്ന് പുടിന്‍

ശബരിമലയില്‍ തിരക്ക് വര്‍ധിക്കുന്നു; അയ്യപ്പഭക്തന്മാരെ 'ഹാപ്പി'യാക്കി പൊലീസ്

വീണ്ടും മഴ വരുന്നേ..! ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിനു സാധ്യത, ഓറഞ്ച് അലര്‍ട്ട്

അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് എംവി ഗോവിന്ദന്‍

മണിക്കൂറുകള്‍ക്കുള്ളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഹിസ്ബുള്ള; തിരിച്ചടിച്ച് ഇസ്രായേല്‍

അടുത്ത ലേഖനം
Show comments