Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹൊറര്‍ ചിത്രത്തില്‍ നെഗറ്റീവ് വേഷം ചെയ്യാന്‍ മമ്മൂട്ടി, നായകന്‍ അര്‍ജുന്‍ അശോകന്‍

ചിത്രത്തിനായി 30 ദിവസത്തെ ഡേറ്റ് മമ്മൂട്ടിയും 60 ദിവസത്തെ ഡേറ്റ് അര്‍ജുന്‍ അശോകനും നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്

Mammootty likely to Anti Hero role in Horror Movie
, തിങ്കള്‍, 7 ഓഗസ്റ്റ് 2023 (13:42 IST)
പുഴുവിലേയും റോഷാക്കിലേയും നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങളിലൂടെ മലയാളികളെ ഞെട്ടിച്ച മമ്മൂട്ടി വീണ്ടും സമാന കഥാപാത്രം ചെയ്യാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഹൊറര്‍ ത്രില്ലറില്‍ ആണ് മമ്മൂട്ടി പ്രതിനായകനായി എത്തുക. ഓഗസ്റ്റ് 15 ന് കൊച്ചിയില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍ ആണ് പ്രധാന വേഷത്തിലെത്തുക. 
 
ചിത്രത്തിനായി 30 ദിവസത്തെ ഡേറ്റ് മമ്മൂട്ടിയും 60 ദിവസത്തെ ഡേറ്റ് അര്‍ജുന്‍ അശോകനും നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഭൂതകാലത്തിനു ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്. ഷെയ്ന്‍ നിഗം, രേവതി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഭൂതകാലം മലയാളത്തിലെ എറ്റവും മികച്ച ഹൊറര്‍ ചിത്രങ്ങളില്‍ ഒന്നാണ്. തമിഴിലെ പ്രശസ്ത നിര്‍മാണ കമ്പനിയായ വൈ നോട്ട് സ്റ്റുഡിയോസാണ് മമ്മൂട്ടി - രാഹുല്‍ സദാശിവന്‍ ചിത്രം നിര്‍മിക്കുന്നതെന്ന പ്രത്യേകതയും ഉണ്ട്. 
 
ഡിനോ ഡെന്നീസ് ചിത്രം ബസൂക്കയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ മമ്മൂട്ടി ജയറാം നായകനാകുന്ന അബ്രഹാം ഓസ്ലറില്‍ ആണ് ഇനി അഭിനയിക്കുക. ജയറാം ചിത്രത്തില്‍ അതിഥി വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ഇതിനു ശേഷമായിരിക്കും രാഹുല്‍ സദാശിവന്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്യുക. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'നെയ്മര്‍' ഒ.ടി.ടിയില്‍ എത്തിയിട്ടില്ല, കേരള ബോക്‌സ് ഓഫീസില്‍ നിന്ന് ചിത്രം എത്ര നേടിയെന്ന് അറിയാമോ ?