Webdunia - Bharat's app for daily news and videos

Install App

'അത് വല്ലാത്തൊരു സിനിമയാണ്'; മമ്മൂട്ടി-മഹേഷ് നാരായണന്‍ ചിത്രത്തിന്റെ കഥയെ കുറിച്ച് ജോബി ജോര്‍ജ്, മോഹന്‍ലാല്‍ ഉണ്ടെന്നും വെളിപ്പെടുത്തല്‍

മഹേഷ് നാരായണന്‍-മമ്മൂട്ടി ചിത്രത്തില്‍ സൂപ്പര്‍താരം മോഹന്‍ലാല്‍ ശ്രദ്ധേയമായ ഒരു വേഷം അവതരിപ്പിക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു

രേണുക വേണു
ചൊവ്വ, 15 ഒക്‌ടോബര്‍ 2024 (12:04 IST)
Joby George, Mohanlal, Mammootty and Mahesh Narayanan

മമ്മൂട്ടിയെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രത്തെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി നിര്‍മാതാവ് ജോബി ജോര്‍ജ്. ഈ സിനിമയുടെ കഥ പൂര്‍ണമായി താന്‍ കേട്ടതാണെന്നും വല്ലാത്തൊരു സിനിമയാണ് അതെന്നും ജോബി ജോര്‍ജ് പറഞ്ഞു. ഈ സിനിമ നിര്‍മിക്കാന്‍ ആദ്യം ആലോചിച്ചിരുന്നത് തന്റെ പ്രൊഡക്ഷന്‍ കമ്പനിയായ ഗുഡ്‌വില്‍ എന്റര്‍ടൈന്‍മെന്റ്‌സ് ആയിരുന്നെന്നും പിന്നീട് അത് നടക്കാതെ പോയതാണെന്നും ജോബി ജോര്‍ജ് ഒരു അഭിമുഖത്തില്‍ പറഞ്ഞു. 
 
' ഞാന്‍ സ്‌ക്രിപ്റ്റ് മുഴുവനും കേട്ടത് ഇനി മമ്മൂക്കയുടെ വരാന്‍ പോകുന്ന പടമാണ്. അത് ഞാനല്ല പ്രൊഡ്യൂസ് ചെയ്യുന്നത്. പക്ഷേ, മഹേഷ് നാരായണന്‍ - മമ്മൂട്ടി - മോഹന്‍ലാല്‍ ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് കേട്ടതാണ്. അതൊരു ബ്രില്ല്യന്റ് മൂവിയാണ്. അത് വല്ലാത്തൊരു സിനിമയാകുമെന്നാണ് ഞാന്‍ കരുതുന്നത്. ഞാന്‍ അത് മൊത്തമായി ഇരുന്ന് കേട്ട കഥയാണ്. ആ സിനിമ ചെയ്യണമെന്ന ആഗ്രഹം ഞങ്ങള്‍ക്കുണ്ടായിരുന്നു. പക്ഷേ ഞാന്‍ പറയാറില്ലേ, ചില സിനിമകള്‍ സംഭവിക്കുന്നതാണ്, നിമിത്തങ്ങളാണ്,' ജോബി ജോര്‍ജ് പറഞ്ഞു. 
 
മഹേഷ് നാരായണന്‍-മമ്മൂട്ടി ചിത്രത്തില്‍ സൂപ്പര്‍താരം മോഹന്‍ലാല്‍ ശ്രദ്ധേയമായ ഒരു വേഷം അവതരിപ്പിക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ശ്രീലങ്കയിലാണ് ഈ സിനിമയുടെ പ്രധാന ചിത്രീകരണം. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരും ചിത്രത്തില്‍ ഉണ്ടെന്നാണ് വാര്‍ത്തകള്‍. അടുത്ത വര്‍ഷമായിരിക്കും ചിത്രീകരണം ആരംഭിക്കുക. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

Pahalgam Terror Attack: ഞങ്ങള്‍ക്ക് നഷ്ടപ്പെട്ട ധീരരായ ആത്മാക്കള്‍ക്ക് നീതി ലഭിക്കണം, സായുധ സേനയില്‍ പൂര്‍ണ വിശ്വാസം: മമ്മൂട്ടി

ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും നോട്ടീസ് അയച്ച് എക്‌സൈസ്; തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം

പഹല്‍ഗാം ഭീകരാക്രമണം: ഇന്ത്യക്ക് പിന്തുണയുമായി അമേരിക്കയും റഷ്യയും

Narendra Modi: 'പിഴച്ചത് എവിടെ'; സംഭവിച്ചത് വലിയ സുരക്ഷാ വീഴ്ച, അടിയന്തരമായി ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി

അടുത്ത ലേഖനം
Show comments