Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഹേഷ് നാരായണന്റെ മമ്മൂട്ടി ചിത്രത്തില്‍ അതിഥി വേഷത്തില്‍ മോഹന്‍ലാല്‍; ഒന്നിക്കുന്നത് 16 വര്‍ഷങ്ങള്‍ക്ക് ശേഷം

Mahesh Narayanan Film

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 11 ഒക്‌ടോബര്‍ 2024 (08:13 IST)
മഹേഷ് നാരായണന്റെ മമ്മൂട്ടി ചിത്രത്തില്‍ അതിഥി വേഷത്തില്‍ മോഹന്‍ലാല്‍ എത്തുന്നു. ആദ്യമായാണ് മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്നത്. കൂടാതെ ചിത്രത്തില്‍ ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിലാണ് നിര്‍മ്മിക്കുന്നത്.
 
ഡല്‍ഹി, ശ്രീലങ്ക, ലണ്ടന്‍ എന്നിവിടങ്ങളിലാണ് ചിത്രീകരണം നടക്കുക. ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കും. 16 വര്‍ഷത്തെ ഇടവേളക്കുശേഷമാണ് മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിക്കുന്നത്. സുരേഷ് ഗോപിക്കായി നിശ്ചയിച്ചിരുന്ന വേഷമാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉദ്യോഗസ്ഥര്‍ പല ചോദ്യങ്ങളും ചോദിച്ചു, അതൊന്നും നിങ്ങളോടു പറയണ്ട കാര്യമില്ല: നടി പ്രയാഗ മാര്‍ട്ടിന്‍