മോഹന്‍ലാല്‍, ജഗതി, സംഗീത് ശിവന്‍ ! എന്നിട്ടും ആ മമ്മൂട്ടി ചിത്രത്തെ തൊടാനായില്ല; തീപാറിയ ബോക്‌സ്ഓഫീസ് ക്ലാഷ്

1992 സെപ്റ്റംബര്‍ മൂന്നിനാണ് സംഗീത് ശിവന്‍ സംവിധാനം ചെയ്ത യോദ്ധ തിയറ്ററുകളിലെത്തിയത്

രേണുക വേണു
വ്യാഴം, 13 ഫെബ്രുവരി 2025 (10:32 IST)
മമ്മൂട്ടി-മോഹന്‍ലാല്‍ സിനിമകളുടെ വാശിയേറിയ പോരാട്ടമാണ് മലയാളികള്‍ 1992 ലെ ഓണക്കാലത്ത് കണ്ടത്. മോഹന്‍ലാല്‍ ചിത്രം യോദ്ധയും മമ്മൂട്ടി ചിത്രം പപ്പയുടെ സ്വന്തം അപ്പൂസും തമ്മിലായിരുന്നു ബോക്സ്ഓഫീസ് പോരാട്ടം. ഇതില്‍ ഏത് സിനിമയായിരിക്കും അക്കാലത്ത് സൂപ്പര്‍ഹിറ്റായത്? മമ്മൂട്ടിയാണോ മോഹന്‍ലാലാണോ ഓണക്കാലത്ത് വിജയിച്ചത്? ഉത്തരം ഇതാ 
 
1992 സെപ്റ്റംബര്‍ മൂന്നിനാണ് സംഗീത് ശിവന്‍ സംവിധാനം ചെയ്ത യോദ്ധ തിയറ്ററുകളിലെത്തിയത്. ഒരു ദിവസത്തിനു ശേഷം സെപ്റ്റംബര്‍ നാലിന് ഫാസില്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം പപ്പയുടെ സ്വന്തം അപ്പൂസ് തിയറ്ററുകളിലെത്തി. ഇതില്‍ ബോക്സ്ഓഫീസില്‍ ഏറ്റവും വലിയ വിജയമായത് മമ്മൂട്ടി ചിത്രമാണ്. മോഹന്‍ലാല്‍ ചിത്രം ശരാശരിക്ക് മുകളില്‍ നില്‍ക്കുന്ന വിജയമായിരുന്നു. പപ്പയുടെ സ്വന്തം അപ്പൂസിനേക്കാള്‍ ചെലവ് കൂടിയ ചിത്രം കൂടിയായിരുന്നു യോദ്ധ! 
 
അക്കാലത്തെ സിനിമ വാരികകളില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് 200 ല്‍ കൂടുതല്‍ ദിവസങ്ങള്‍ പപ്പയുടെ സ്വന്തം അപ്പൂസ് തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു. യോദ്ധ നൂറിലേറെ ദിവസം പ്രദര്‍ശിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. മമ്മൂട്ടി-ഫാസില്‍ കൂട്ടുകെട്ടിന് അക്കാലത്ത് കുടുംബപ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യതയുണ്ടായിരുന്നു. കുടുംബപ്രേക്ഷകര്‍ക്കിടയില്‍ മമ്മൂട്ടിയുടെ താരമൂല്യവും ഉയര്‍ന്നു നില്‍ക്കുന്ന കാലഘട്ടമായിരുന്നു. പപ്പയുടെ സ്വന്തം അപ്പൂസ് വമ്പന്‍ വിജയമാകാന്‍ കാരണമായ ഘടകങ്ങള്‍ ഇതെല്ലാമാണ്. എന്നാല്‍, തിയറ്ററുകളില്‍ വമ്പന്‍ ഹിറ്റ് ആയില്ലെങ്കിലും പില്‍ക്കാലത്ത് പപ്പയുടെ സ്വന്തം അപ്പൂസിനേക്കാള്‍ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായ സിനിമ യോദ്ധയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ലാസ്സില്‍ എത്തിയതിനു പിന്നാലെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു

ഗവര്‍ണറുടെ സുരക്ഷാ ഡ്യൂട്ടിക്കിടെ മദ്യപിച്ചതായി കണ്ടെത്തിയ പോലീസുകാരനെതിരെ വകുപ്പുതല നടപടി സ്വീകരിക്കും

ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മരുന്ന് നല്‍കരുത്: ആരോഗ്യമന്ത്രി

കണ്ണൂരില്‍ തെരുവുനായ ആക്രമണത്തിനെതിരെ ബോധവല്‍ക്കരണ നാടകം; നടനെ സ്റ്റേജില്‍ കയറി കടിച്ച് തെരുവുനായ

ബിഹാറിൽ വോട്ടെടുപ്പ് 2 ഘട്ടങ്ങളിൽ, നവംബർ 6,11 തീയ്യതികളിൽ, വോട്ടെണ്ണൽ 14ന്

അടുത്ത ലേഖനം
Show comments