സോഷ്യൽ മീഡിയയിൽ എപ്പോഴും ട്രെന്റിങ്ങാകാറുള്ള സെലിബ്രിറ്റി കപ്പിളാണ് ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണനും നടിയും സംരംഭകയുമായ ആരതി പൊടിയും. രണ്ടര വർഷത്തോളം നീണ്ട പ്രണയത്തിനുശേഷം ഇരുവരും വിവാഹിതരായതായി റിപ്പോർട്ട്. ഈ വരുന്ന ഫെബ്രുവരി 16ന് വിവാഹിതരാകുമെന്നായിരുന്നു ഇവർ അറിയിച്ചത്. എന്നാൽ ഇപ്പോഴിതാ ബോളിവുഡ് സ്റ്റൈലിൽ നടന്ന വിവാഹത്തിന്റെ ചിത്രങ്ങൾ ഇരുവരുടേയും സോഷ്യൽമീഡിയ പേജിലൂടെ പുറത്ത് വന്നിരിക്കുകയാണ്.
അഗ്നിയെ സാക്ഷിയാക്കി വധു ആരതിയുടെ കൈപിടിച്ചിരിക്കുന്ന റോബിനെ ഫോട്ടോകളിൽ കാണാം. റോബിൻ ആരാധകർ ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിച്ചിരിക്കുന്ന ഒരു കാഴ്ച കൂടിയാണത്. രണ്ട് വർഷം മുമ്പ് ഇതുപോലൊരു ഫെബ്രുവരി മാസത്തിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം ഗംഭീരമായി നടന്നത്.
ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങിയശേഷം പങ്കെടുത്ത ഒരു അഭിമുഖത്തിൽ വെച്ചാണ് ആരതിയും റോബിനും ആദ്യമായി കാണുന്നതും പരിയപ്പെടുന്നതും. പിന്നീട് ആ സൗഹൃദം പ്രണയമായി വളർന്നു. വീട്ടുകാരും ഒപ്പം നിന്നതോടെ വിവാഹം എന്ന രീതിയിലേക്ക് മാറുകയായിരുന്നു.