Webdunia - Bharat's app for daily news and videos

Install App

ഒരേദിവസം മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രങ്ങള്‍ റിലീസ് ചെയ്തു; സൂപ്പര്‍ഹിറ്റായത് ഒരു സിനിമ !

Webdunia
വെള്ളി, 11 ഫെബ്രുവരി 2022 (15:33 IST)
മലയാള സിനിമയില്‍ മമ്മൂട്ടി-മോഹന്‍ലാല്‍ ബോക്‌സ്ഓഫീസ് പോരിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 1993 സെപ്റ്റംബര്‍ 16 ന് നടന്ന പോരാട്ടം അത്തരത്തില്‍ ചരിത്രത്തില്‍ ഇടംപിടിച്ചതാണ്. മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഒരേ ദിവസം റിലീസ് ചെയ്തു. എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത സൈന്യവും പ്രിയദര്‍ശന്‍ ചിത്രം മിന്നാരവും ആയിരുന്നു അത്. സൈന്യത്തില്‍ മമ്മൂട്ടിയും മിന്നാരത്തില്‍ മോഹന്‍ലാലും ആണ് നായകന്‍മാര്‍. രണ്ട് സിനിമയ്ക്കും വലിയ ഹൈപ്പുണ്ടായിരുന്നു. എ ക്ലാസ് തിയറ്ററുകളില്‍ മിന്നാരം മികച്ച വിജയമായി. എങ്കിലും കിലുക്കം പോലെ വമ്പന്‍ ഹിറ്റായില്ല. മുടക്കുമുതല്‍ തിരിച്ചുപിടിക്കാന്‍ മിന്നാരത്തിനു സാധിച്ചു. സൈന്യത്തിന് തിയറ്ററുകളില്‍ ലോങ് റണ്‍ കിട്ടിയെങ്കിലും സാമ്പത്തികമായി വലിയ ലാഭം കൊയ്യാന്‍ സാധിച്ചില്ല. വായുസേനയുമായി ബന്ധപ്പെട്ട സിനിമയായതിനാല്‍ ചെലവ് കൂടുതലായിരുന്നു. അതുകൊണ്ട് തന്നെ മുടക്ക് മുതല്‍ തിരിച്ചുപിടിക്കാന്‍ സാധിക്കാതെ വന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചൈനയോടാണോ കളി? യുഎസിനെതിരെ കൂട്ടായ നീക്കത്തിനു ആഹ്വാനം

അടിക്ക് തിരിച്ചടി: അമേരിക്കയില്‍ നിന്ന് ചൈനയിലേക്കുള്ള ഇറക്കുമതിക്ക് 125 ശതമാനം അധിക തീരുവ

വാദം കേള്‍ക്കുന്നതിനിടെ ജഡ്ജിമാരെ ഗുണ്ടകളെന്ന് വിളിച്ച് അഭിഭാഷകന്‍; ആറുമാസം തടവ് ശിക്ഷ

ഗുജറാത്തില്‍ 2023-24 കാലത്ത് ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 402 കോടി രൂപ, കോണ്‍ഗ്രസിന് 2.45 കോടി; തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പുറത്ത്

കോവിഡ് ബാധിച്ച യുവതിയെ ആംബുലന്‍സില്‍ വച്ച് പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തം

അടുത്ത ലേഖനം
Show comments