Webdunia - Bharat's app for daily news and videos

Install App

Mammootty and Mohanlal: മോഹന്‍ലാല്‍ ശ്രീലങ്കയിലേക്ക്, മമ്മൂട്ടി നാളെ തിരിക്കും; ആവേശമായി മഹേഷ് നാരായണന്‍ പടം !

മോഹന്‍ലാല്‍ ഇന്ന് കൊളംബോയില്‍ എത്തും. മമ്മൂട്ടി നാളെയാണ് ശ്രീലങ്കയിലേക്ക് തിരിക്കുക

രേണുക വേണു
വ്യാഴം, 14 നവം‌ബര്‍ 2024 (08:41 IST)
Mammootty, Mahesh Narayanan and Mohanlal

Mammootty and Mohanlal: മലയാളികളില്‍ ആവേശത്തോടെ കാത്തിരിക്കുന്ന മഹേഷ് നാരായണന്‍ സിനിമയ്ക്കു ഉടന്‍ തുടക്കമാകും. ഈ ആഴ്ച അവസാനത്തോടെ ശ്രീലങ്കയില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. 11 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷമാണ് മലയാളത്തില്‍ മമ്മൂട്ടി-മോഹന്‍ലാല്‍ സംഗമം നടക്കാന്‍ പോകുന്നത്. 
 
മോഹന്‍ലാല്‍ ഇന്ന് കൊളംബോയില്‍ എത്തും. മമ്മൂട്ടി നാളെയാണ് ശ്രീലങ്കയിലേക്ക് തിരിക്കുക. ഒരേ ഹോട്ടലില്‍ ആയിരിക്കും ഇരുവരും താമസിക്കുക. ഷൂട്ടിങ്ങിനായുള്ള തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയായതായാണ് വിവരം. യുകെ, അസര്‍ബൈജാന്‍, ദുബായ്, ഡല്‍ഹി, ഹൈദരബാദ്, വിശാഖപട്ടണം എന്നിവിടങ്ങളിലും ഈ സിനിമയുടെ ചിത്രീകരണം നടക്കും. മോഹന്‍ലാലിന്റെ ഭാഗങ്ങള്‍ ആദ്യം പൂര്‍ത്തിയാക്കാനാണ് ആലോചന. ബോളിവുഡില്‍ ശ്രദ്ധേയനായ മാനുഷാണ് ഛായാഗ്രഹണം നിര്‍വഹിക്കുക. 
 
ഈ സിനിമയ്ക്കായി മമ്മൂട്ടി 100 ദിവസത്തെ ഡേറ്റ് നല്‍കിയിട്ടുണ്ടെന്നാണ് വിവരം. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ എക്സ്റ്റന്റഡ് കാമിയോ റോളില്‍ ആകും മോഹന്‍ലാല്‍ എത്തുക. മോഹന്‍ലാല്‍ 30 ദിവസത്തെ ഡേറ്റാണ് നല്‍കിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഡീ ഏജിങ് ഉപയോഗിച്ച് ഇരുവരുടെയും ചെറുപ്പകാലം കാണിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മമ്മൂട്ടി കമ്പനിക്കൊപ്പം ആശീര്‍വാദ് സിനിമാസും ഈ സിനിമയുടെ നിര്‍മാണ പങ്കാളിയാകും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ലിനിക്കാൽ ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ

എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ ഈ ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം!

ചൈനയില്‍ മണിക്കൂറില്‍ 650 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടുന്നു; ഇവിടെ കുറ്റി ഊരുന്നുവെന്ന് സജി ചെറിയാന്‍

ഇന്ത്യയിലും ജനനനിരക്ക് കുറയുന്നുവെന്ന് യു എൻ കണക്ക്, പ്രായമുള്ളവരുടെ എണ്ണം കൂടുന്നത് രാജ്യത്തിന് വെല്ലുവിളി, മുന്നിലുള്ളത് വലിയ പ്രതിസന്ധിയോ?

ഇനി പെറ്റികളുടെ കാലം, എഐ കാമറകള്‍ പണി തുടങ്ങി; കെല്‍ട്രോണിന് മോട്ടോര്‍ വാഹന വകുപ്പ് നല്‍കാനുണ്ടായിരുന്ന കുടിശ്ശിക തീര്‍ത്തു

അടുത്ത ലേഖനം
Show comments