Webdunia - Bharat's app for daily news and videos

Install App

അമല്‍ നീരദ് ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം മോഹന്‍ലാലും?

അടുത്ത വര്‍ഷമായിരിക്കും ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുക

രേണുക വേണു
ബുധന്‍, 27 നവം‌ബര്‍ 2024 (11:47 IST)
Mammootty and Mohanlal

'ബോഗയ്ന്‍വില്ല'യ്ക്കു ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കും. മമ്മൂട്ടി കമ്പനിയും ആശീര്‍വാദ് സിനിമാസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുക. സൂപ്പര്‍താരങ്ങളുടെ നിര്‍മാണ കമ്പനികള്‍ ഒന്നിച്ച് നിര്‍മിക്കുന്ന ആദ്യ സിനിമ കൂടിയായിരിക്കും ഇത്. 
 
അടുത്ത വര്‍ഷമായിരിക്കും ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചു അഭിനയിക്കുന്നുണ്ട്. ഈ സിനിമയുടെ ചിത്രീകരണം ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് ശ്രീലങ്കയില്‍ ആരംഭിച്ചത്. ശ്രീലങ്കയിലെ ചിത്രീകരണത്തിനു ശേഷം ഷെഡ്യൂള്‍ ബ്രേക്കിലാണ്. മമ്മൂട്ടിയും മോഹന്‍ലാലും മഹേഷ് നാരായണന്‍ സിനിമയില്‍ അഭിനയിക്കാന്‍ ശ്രീലങ്കയില്‍ എത്തിയിരുന്നു. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരും മഹേഷ് നാരായണന്‍ ചിത്രത്തിലുണ്ട്. 
 
മഹേഷ് നാരായണന്‍ ചിത്രത്തിനു ശേഷം മമ്മൂട്ടി അഭിനയിക്കുക അമല്‍ നീരദ് ചിത്രത്തിലായിരിക്കും. സത്യന്‍ അന്തിക്കാട് ചിത്രത്തിനു ശേഷമായിരിക്കും ലാല്‍ അമല്‍ നീരദ് പ്രൊജക്ടില്‍ ജോയിന്‍ ചെയ്യുക. മഹേഷ് നാരായണന്‍ ചിത്രത്തില്‍ മോഹന്‍ലാലിന്റേത് സുപ്രധാന കാമിയോ റോള്‍ ആണെങ്കില്‍ അമല്‍ നീരദ് ചിത്രത്തില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും തുല്യപ്രാധാന്യമുള്ള കഥാപാത്രങ്ങളായിരിക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

തെലുങ്കിൽ തുടർച്ചയായി ഹിറ്റുകൾ, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ: തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

'കാന്താര' സെറ്റിൽ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും 30 പേരും അടങ്ങുന്ന ബോട്ട് മുങ്ങി, ഒഴിവായത് വൻ ദുരന്തം

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

എയര്‍ കണ്ടീഷനോ കുടിവെള്ളമോ ഇല്ല; 40 ഡിഗ്രി താപനിലയില്‍ വിമാനത്തിനുള്ളില്‍ യാത്രക്കാര്‍; എയര്‍ ഇന്ത്യ എക്സ്പ്രസിനെതിരെ ഗുരുതരമായ ആരോപണം

പ്രളയ സാധ്യത: ഈ നദികളുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

പോര് കടുക്കുന്നു; ആയത്തുള്ള ഖമനേയിയും കുടുംബവും ബങ്കറിലേക്ക് മാറി

പ്രളയ സാധ്യത മുന്നറിയിപ്പ്; ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കുക

Jio Outage:ചത്ത്, ചത്ത്, ചത്ത്.. അംബാനി ചതിച്ചു ഗയ്സ്, റെയ്ഞ്ച് കിട്ടാതെ പരക്കം പാഞ്ഞ് ജിയോ ഉപഭോക്താക്കൾ

അടുത്ത ലേഖനം
Show comments