Select Your Language

Notifications

webdunia
webdunia
webdunia
webdunia

'18ന് താഴെയുള്ളവർക്ക് കാണാൻ പറ്റില്ല'? അതിഭീകര വയലൻസുമായി മാർക്കോ

Marco's new video

നിഹാരിക കെ എസ്

, ബുധന്‍, 27 നവം‌ബര്‍ 2024 (09:55 IST)
ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മാർക്കോ. മാർക്കോയുടെ പുതിയ വീഡിയോ പുറത്ത്. മാർക്കോ അഭിനേതാക്കളെ പരിചയപ്പെടുത്തി കൊണ്ടുള്ളതാണ് വീഡിയോ. ഇവർ സിനിമ എന്താണ് എന്നും വീഡിയോയിൽ പറയുന്നുണ്ട്. പതിനെട്ട് വയസിന് താഴേയുള്ളവർക്ക് കാണാൻ പറ്റിയ സിനിമയാണിതെന്ന് തോന്നുന്നില്ലെന്നാണ് ജ​ഗദീഷ് വീഡിയോയിൽ പറയുന്നത്. ജഗദീഷ് ആണ് ചിത്രത്തിലെ വില്ലൻ.
 
അതിഭീകര വയലൻസുമായി എത്തുന്നതാണ് ചിത്രമെന്ന് സംഭാഷണങ്ങളിൽ നിന്നും വ്യക്തമാണ്. ചിത്രം ഡിസംബർ 20ന് തിയറ്ററുകളിൽ എത്തും. ഏതാനും നാളുകൾക്ക് മുമ്പ് റിലീസ് ചെയ്ത മാർക്കോയുടെ ടീസർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആക്ഷൻ ത്രില്ലർ ​ഗണത്തിൽപ്പെടുന്ന മാർക്കോ സംവിധാനം ചെയ്യുന്നത് ഹനീഷ് അദേനിയാണ്. അഞ്ച് ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിന് ആക്ഷൻ ഒരുക്കിയിരിക്കുന്നത് കലൈ കിങ്ങ്സ്റ്റണാണ്. രവി ബസ്രൂർ ആണ് സം​ഗീതം ഒരുക്കുന്നത്.
 
ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ചിത്രമാണ് മാർക്കോ.  ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളും ബോളിവുഡ് താരങ്ങളാണ് അവതരിപ്പിക്കുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അങ്ങനെയെങ്കിൽ മിന്നൽ മുരളിയിൽ ഞാൻ നായകനായേനെ': ബേസിൽ ജോസഫ്