Webdunia - Bharat's app for daily news and videos

Install App

ആ മമ്മൂട്ടിച്ചിത്രത്തിന്‍റെ കഥ കേട്ട് ലാല്‍ ജോസിനോട് മോഹന്‍ലാല്‍ ചോദിച്ചു, “ഈ കഥയെന്തേ എനിക്കു തന്നില്ല?”

Webdunia
വെള്ളി, 31 ഓഗസ്റ്റ് 2018 (16:08 IST)
ലാല്‍ ജോസ് തന്‍റെ ആദ്യ സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്ന സമയം. മമ്മൂട്ടി നേരത്തേ തന്നെ ഡേറ്റ് നല്‍കിയിട്ടുണ്ട്. എന്നാല്‍ കഥ ഒന്നും തീരുമാനിച്ചിരുന്നില്ല. അങ്ങനെയിരിക്കെ ശ്രീനിവാസന്‍ ഒരു കഥ തയ്യാറാക്കി.
 
ആ കഥ നേരത്തേ ജയറാമിനെയും മുരളിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ആലോചിച്ചതാണ്. എന്നാല്‍ മമ്മൂട്ടിയെ ആ കഥയിലേക്ക് പ്ലേസ് ചെയ്തപ്പോള്‍ ചില മാറ്റങ്ങള്‍ വരുത്തി. കുടിയേറ്റ കര്‍ഷകരുടെ ആ കഥ കൃത്യമായ ക്ലൈമാക്സോടെ രൂപം കൊണ്ടപ്പോള്‍ കഥ ശ്രീനിവാസനോട് ചര്‍ച്ച ചെയ്യാനായി ലാല്‍ ജോസ് ചെന്നൈയിലേക്ക് പോയി. 
 
ആ സമയത്ത് ശ്രീനിവാസന്‍ ‘ചന്ദ്രലേഖ’ എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ലാല്‍ ജോസ് എത്തിയിട്ടുണ്ടെന്ന് അറിഞ്ഞ മമ്മൂട്ടി ഉമാ ലോഡ്ജിലെത്തി ലാലുവിനെ കണ്ടു. പിന്നീട് ശ്രീനിവാസനെ കാണാനായി ലാല്‍ ജോസും മമ്മൂട്ടിയും ചേര്‍ന്ന് എ വി എം സ്റ്റുഡിയോയിലേക്ക് പോയി. ചന്ദ്രലേഖയിലെ ‘മാനത്തെ ചന്ദിരനൊത്തൊരു...’ എന്ന ഗാനരംഗം അവിടെ ചിത്രീകരിക്കുകയാണ്. ശ്രീനിയും ലാല്‍ ജോസും കഥ വിശദമായി മമ്മൂട്ടിയോട് പറഞ്ഞു. സാക്ഷിയായി പ്രിയദര്‍ശനും മോഹന്‍ലാലും.
 
കഥ പറഞ്ഞുകഴിഞ്ഞപ്പോള്‍ ലാല്‍ ജോസിനോട് മോഹന്‍ലാല്‍ ചോദിച്ചു, “നല്ല കഥയാണല്ലോ, ഇത് എന്നോട് പറയാതിരുന്നത് എന്താ?”.
 
മമ്മൂട്ടി നേരത്തേ ഡേറ്റ് ലാല്‍ ജോസിന് നല്‍കിയിരുന്നതാണെന്നും ആ സിനിമയ്ക്കായി ഉണ്ടാക്കിയ കഥയാണെന്നും അപ്പോള്‍ ശ്രീനിവാസന്‍ വ്യക്തമാക്കി. അങ്ങനെ ചന്ദ്രലേഖയുടെ സെറ്റില്‍ വച്ചാണ് ‘ഒരു മറവത്തൂര്‍ കനവ്’ എന്ന സിനിമയുടെ കഥ അന്തിമ തീരുമാനമാകുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ വാർഡ് വിഭജനം : പരാതികൾ ഡിസംബർ നാല് വരെ സമർപ്പിക്കാം

പതിനാറുകാരിയെ പീഡിപ്പിച്ച ഫിസിയോ തെറാപ്പിസ്റ്റിന് 44 വർഷം കഠിനതടവ്

അതിശക്തമായ മഴയ്ക്ക് സാധ്യത, സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകളിൽ മാറ്റം, 4 ജില്ലകളിൽ റെഡ് അലർട്ട്

ഫണ്ട് തിരിമറി നടത്തിയ ട്രൈബൽ ഓഫീസർക്ക് 16 വർഷം തടവ് ശിക്ഷ

KSEB: കെ.എസ്.ഇ.ബി യുടെ 7 സേവനങ്ങൾ ഇനി ഓൺലൈനിലൂടെ മാത്രം

അടുത്ത ലേഖനം
Show comments