മമ്മൂട്ടിക്കും മോഹന്‍ലാലിനും പത്മശ്രീ ലഭിച്ചത് കേരളത്തിന്റെ ശുപാര്‍ശയിലല്ല!

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 28 നവം‌ബര്‍ 2024 (19:12 IST)
മമ്മൂട്ടിക്കും മോഹന്‍ലാലിനും പത്മശ്രീ ലഭിച്ചതും യേശുദാസിന് പത്മവിഭൂഷന്‍ ലഭിച്ചതും തമിഴ്‌നാടിന്റെ ശുപാര്‍ശയിലാണ്. 1998ലാണ് മുമ്മൂട്ടിക്ക് പത്മശ്രീ ലഭിക്കുന്നത്. മോഹന്‍ലാലിന് 2001ലാണ് പത്മശ്രീ ലഭിച്ചത്. യേശുദാസിന് 1975ല്‍ തന്നെ പത്മശ്രീ ലഭിച്ചു. എന്നാല്‍ 27 വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു പത്മവിഭൂഷന്‍ ലഭിക്കാന്‍. ഇതിനുകാരണമായതും തമിഴ്‌നാടാണ്. ശുപാര്‍ശ ചെയ്യുന്ന സംസ്ഥാനങ്ങലുടെ ലിസ്റ്റിലാണ് അവാര്‍ഡ് ലഭിച്ചവര്‍ സ്ഥാനം പിടിക്കുക. സംസ്ഥാന സര്‍ക്കാറിന്റെ ശുപാര്‍ശ പരിഗണിക്കാതെ പുരസ്‌ക്കാരം നിശ്ചയിച്ചു തുടങ്ങിയ ശേഷമാണ് മോഹന്‍ലാലിനും (2019) കെഎസ് ചിത്രയ്ക്കും (2021) പത്മവിഭൂഷണ്‍ ലഭിച്ചത്.
 
2003ല്‍ സുകുമാരിയും 2005ല്‍ ചിത്രയും 2006 ല്‍ ശോഭനയും 2011 ല്‍ ജയറാമും പത്മശ്രീ നേടിയത് തമിഴ്‌നാടിന്റ ശുപാര്‍ശയിലാണ്. എന്നാല്‍ 1998ല്‍ തന്നെ പത്മശ്രീ നേടിയ മമ്മൂട്ടി ഇപ്പോഴും അതേ അവാര്‍ഡിലാണ് അറിയപ്പെടുന്നത്. മമ്മൂട്ടിയോട് കാണിക്കുന്നത് അവഗണനയാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ പറഞ്ഞിരുന്നു. ഒരു ഇന്ത്യന്‍ ചലച്ചിത്ര താരത്തെ പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ ബഹുമതിക്ക് പരിഗണിക്കുന്നുവെങ്കില്‍ ആദ്യത്തെ പേരുകാരന്‍ മമ്മൂട്ടിയാണെന്നതില്‍ തര്‍ക്കമില്ലെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് എലിപ്പനി; രോഗികളുടെ എണ്ണം 5000 കടന്നു

തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടിംഗ് മെഷീനുകളില്‍ ഇന്നുമുതല്‍ കാന്‍ഡിഡേറ്റ് സെറ്റിംഗ് നടത്തും

ബലാത്സംഗകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

Breaking News: രാഹുല്‍ 'ക്ലീന്‍ ബൗള്‍ഡ്'; കെപിസിസിയില്‍ തീരുമാനം, പ്രഖ്യാപനം ഉടന്‍

ഒളിവില്‍ പോകാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് കാര്‍ നല്‍കിയ സിനിമാ നടിയില്‍ നിന്ന് വിവരങ്ങള്‍ തേടി പോലീസ്

അടുത്ത ലേഖനം
Show comments