Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

മമ്മൂട്ടിയുടെ നായികയായി നയന്‍താര, നിര്‍മാണം മമ്മൂട്ടി കമ്പനി; വൈശാഖ് ചിത്രം വമ്പന്‍ പ്രൊജക്ട് !

Mammootty Nayanthara likely to join for next film
, വെള്ളി, 22 സെപ്‌റ്റംബര്‍ 2023 (11:09 IST)
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം വമ്പന്‍ പ്രൊജക്ട് ആയിരിക്കുമെന്ന് റിപ്പോര്‍ട്ട്. മമ്മൂട്ടി കമ്പനി തന്നെയായിരിക്കും ചിത്രം നിര്‍മിക്കുക. തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താര നായികയായി എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും ഇത്, ഒപ്പം മമ്മൂട്ടി കമ്പനിയുടെ അഞ്ചാം സിനിമയും. മെഗാസ്റ്റാറിനൊപ്പം അഭിനയിക്കാന്‍ നയന്‍താര സമ്മതം അറിയിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 
 
മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അച്ചായന്‍ വേഷത്തിലാണ് മമ്മൂട്ടി എത്തുക. 'അടിപിടി ജോസ്' എന്നാണ് സിനിമയുടെ പേരെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വൈശാഖ് - മമ്മൂട്ടി ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും. 
 
അതേസമയം കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗത്തിനായി മിഥുന്‍ മാനുവല്‍ എഴുതിയ തിരക്കഥ തന്നെയാണോ വൈശാഖ് സിനിമയുടേതെന്ന് ആരാധകര്‍ക്ക് സംശയമുണ്ട്. കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗത്തിനായി മിഥുന്‍ മാനുവല്‍ തോമസ് ശ്രമം നടത്തിയിരുന്നു. എന്നാല്‍ ചില സാങ്കേതിക പ്രശ്‌നങ്ങളാല്‍ ഈ ചിത്രം ഉപേക്ഷിക്കുകയായിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നീണ്ട മൂക്കുള്ള, വിടര്‍ന്ന കണ്ണുള്ള ആ കുട്ടിയെ കണ്ട് കിട്ടിയോ ?9 മാസം സമയം തരും, കല്യാണത്തെക്കുറിച്ച് ഉണ്ണി മുകുന്ദനോട് സുഹൃത്ത് വിപിന്‍